മസ്കറ്റ്> മലയാളികളുടെ കാർഷികോത്സവത്തിന് ‘വിദേശി’കളായ മലയാളികൾക്കൊപ്പം ചേർന്നുനിന്ന് ഒമാനിലെ സ്വദേശികളും. ചില സ്വദേശികൾ മലയാളത്തിൽ തന്നെ “ഓണാശംസകൾ ” നേർന്ന് ആവേശം കൂട്ടി. ഓണസദ്യ ഉണ്ണാനും ആഘോഷത്തിന്റെ ഭാഗമായ ഓണക്കളികളിലും പൂവിടലിലും അവർ പങ്കാളികളായി.
മലയാളികൾ ഡോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ സ്വദേശി മേധാവികൾ, കൂടെ ജോലി ചെയ്യുന്നവർ, സ്പോൺസർമാർ, പ്രവാസികളുമായി ഇടപാട് നടത്തുന്ന കച്ചവടക്കാർ, സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരാണ് സഹപ്രവർത്തകരുടെ ആഘോഷത്തിൽ പങ്കുചേർന്ന് ഓണത്തെ വരവേറ്റത്.
അത്തം മുതൽ പൂക്കളം തീർക്കാറുണ്ടെങ്കിലും തിരുവോണ ദിവസം മിക്ക വീടുകളിലും സ്ഥാപനങ്ങളിലും മറ്റു ഇടങ്ങളിലും വിപുലമായ പൂക്കളം ഒരുക്കിയിരുന്നു. അവധി ദിവസം ഓണം വന്നെത്തിയത് ആഘോഷ പൊലിമ കുറച്ചെങ്കിലും വരും അവധി ദിവസങ്ങളിൽ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അത് മാസങ്ങൾ നീണ്ടു നിൽക്കും.
കൈരളിയുടെ കീഴിയിൽ ബത്തിനയുടെ അഞ്ചു മേഖലകളിലെ യുണിറ്റുകളിൽ വിപുലമായ ഈദ് ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ടെന്നു ഏരിയ സെക്രട്ടറി കെ. വി രാജേഷ് പറഞ്ഞു. കൂടുതൽ യുണിറ്റുകൾ പരിപാടികൾ ആലോചിച്ചു വരുന്നതായും രാജേഷ് പറഞ്ഞു.
നാട്ടിൽ നിന്ന് എത്തിക്കുന്ന പാചക ക്കാരാണ് ഓണ സദ്യയുടെ മേൽനോട്ടം വഹിക്കുന്നത്. വടം വലി, പൂക്കളമത്സരം, മാവേലിവരവ്, തിരുവാതിരകളി, ഒപ്പന എന്നിങ്ങനെ നിരവധി പരിപാടികൾഅണിഞ്ഞൊരുങ്ങുന്നുണ്ട്.
സോഹാർ കോർണിഷ്=22/9/23
സോഹാർ ടൗൺ=29/9/23
ഹിജാരി=29/9/23
കാബൂറ=6/10/23
സോഹാർ സനയ്യ =13/10/23.
എന്നിങ്ങനെയാണ് പരിപാടികൾ
അതുപോലെതന്നെ കൈരളിയുടെ കീഴിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ട്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..