അബുദാബി -> കൗൺസിൽ അംഗങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ സംരംഭകത്വ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുമായി അബുദാബി ബിസിനസ്സ് വുമൺ കൗൺസിലും, ഫ്ലാറ്റ് 6 ലാബ്സും സംയുക്തമായി ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു. വനിതാ സംരംഭകർ ആരംഭിച്ച 20 സ്റ്റാർട്ടപ്പുകളെ പിന്തുണകകാനായി വ്യവസായ വിദഗ്ധരുടെയും പ്രത്യേക ഉപദേശകരുടെയും നേതൃത്വത്തിൽ പരിശീലന സെഷനുകൾ സംഘടിപ്പിച്ചു.
മൂന്ന് ദിവസം നീണ്ടുനിന്ന ക്യാമ്പിൽ ഡിസൈൻ തിങ്കിംഗ്, മാർക്കറ്റിംഗ് സ്ട്രാറ്റജി & ബ്രാൻഡിംഗ്, ഫിനാൻഷ്യൽ മോഡലിംഗ് & ബേസിക്സ്, പിച്ച് ഡെക്ക് ഡെവലപ്മെന്റ്, പിച്ച് ഡെക്ക് റിഫൈൻമെന്റ്, സ്റ്റാർട്ടപ്പ് പിച്ച് വിത്ത് സെലക്ഷൻ കമ്മിറ്റി തുടങ്ങി വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.
വനിതാ സംരംഭകരുടെ നൈപുണ്യം ഉയർത്തുകയും വിപണിയിൽ അവരുടെ മത്സരശേഷി ഉയർത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം, അബുദാബി ബിസിനസ്സ് വുമൺ കൗൺസിൽ ചെയർവുമൺ അസ്മ അൽ ഫാഹിം, ഊന്നിപ്പറഞ്ഞു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും പുതിയ ഉയരങ്ങളിലെത്തുന്നതിന് അവരെ പിന്തുണയ്ക്കുന്നതിനുമായി കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായും ഫ്ലാറ്റ് 6 ലാബ്സ് യുഎഇ ജനറൽ മാനേജർ റയാൻ ഷെരീഫ് അറിയിച്ചു.
അബുദാബി ബിസിനസ്സ് വുമൺ കൗൺസിലും ഫ്ലാറ്റ് 6 ലാബ്സും തമ്മിൽ ഈ വർഷമാദ്യം ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..