Samayam Malayalam | Updated: 31 Aug 2023, 12:09 pm
യുഎഇയിലെ സ്കൂളില്‍ തോറ്റ പെണ്‍കുട്ടി വീണ്ടും അതേ ക്ലാസികള്‍ പഠിക്കേണ്ടതിന്റെ സങ്കടത്താല്‍ ഹൃദയംപൊട്ടി മരിച്ചെന്ന് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ കിംവദന്തി പരന്നിരുന്നു. ഇതേത്തുടര്‍ന്നാണ് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയത്.
ഹൈലൈറ്റ്:
- ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് ദിവസത്തിനകം പരാതി നല്‍കാം
- ഒരാഴ്ചയ്ക്കകം പരാതി പരിഗണിക്കണം
- അബുദാബി ഫെഡറല്‍ കോടതിയിലും അപ്പീല്‍ നല്‍കാം
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ കിംവദന്തികള്‍ പങ്കുവയ്ക്കുന്നതും കനത്ത പിഴ മാത്രമല്ല, ജയില്‍ ശിക്ഷയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണെന്ന് എമിറേറ്റ്സ് സ്കൂള്‍ എസ്റ്റാബ്ലിഷ്മെന്റ് (ഇഎസ്ഇ) ഓര്‍മിപ്പിച്ചു. വീണ്ടും പഴയ ക്ലാസില്‍ ഇരിക്കേണ്ടിവരുമെന്ന വിഷമത്തില്‍ ഹൃദയംപൊട്ടി മരിച്ചെന്ന പ്രചാരണം പൂര്‍ണമായും തെറ്റാണെന്ന് വ്യക്തമാക്കി ഇഎസ്ഇ പ്രസ്താവന പുറത്തിറക്കിയിരുന്നു. സമൂഹമാധ്യമ പോസ്റ്റുകളില്‍ പറയുന്ന പ്രകാരമുള്ള വിദ്യാര്‍ഥിനിയുടെ പേര് ഇഎസ്ഇയുടെ അഫിലിയേറ്റഡ് സ്കൂളുകളുടെ രേഖകളില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തെറ്റായ വിവരം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കെട്ടിച്ചമച്ചതാണ്. പോസ്റ്റുകളിലെ വിവരങ്ങള്‍ക്ക് വസ്തുതകളുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.
Toshakhana Case Details: ഇമ്രാനെ ജയിലിലേക്കയച്ച തോഷഖാന കേസ് എന്താണ്
യുഎഇയില്‍ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചാല്‍ കുറഞ്ഞത് ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി. പകര്‍ച്ചവ്യാധികള്‍, അത്യാഹിതങ്ങള്‍, പ്രതിസന്ധികള്‍ എന്നിവയ്ക്കിടയിലാണ് ഇത്തരം പ്രചാരണമെങ്കില്‍ ശിക്ഷ രണ്ട് വര്‍ഷം തടവും കുറഞ്ഞത് 200,000 ദിര്‍ഹം പിഴയും ആയി വര്‍ധിക്കും.
ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് ദിവസത്തിനകം പ്രതിക്ക് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കാം. ഒരാഴ്ചയ്ക്കകം പരാതി പരിഗണിക്കണം. പരാതി തള്ളിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അബുദാബി ഫെഡറല്‍ കോടതിയില്‍ അപ്പീല്‍ നല്‍കാം. അപ്പീല്‍ ഹരയില്‍ കോടതിക്ക് തീരുമാനമെടുക്കാനുള്ള സമയം ഒരാഴ്ചയാണ്.
യുഎഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 14 ദിവസത്തെ വിസ എങ്ങനെ ലഭിക്കും? വിസ കാലാവധി നീട്ടാനുള്ള മാര്‍ഗങ്ങളും ഫീസ് ഘടനയും അറിയാം
ചെയ്യാന്‍ പാടില്ലാത്ത പൊതുവായ കാര്യങ്ങള്‍
- വിശ്വസനീയമല്ലാത്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സ്വകാര്യ കോണ്ടാക്റ്റ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക
- ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ ലഭിക്കുന്ന അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
- അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് ഏതെങ്കിലും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക
നമ്മള് അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍
സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രവണതകള്‍ക്കെതിരെ യുഎഇ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകളുടെ പൂര്‍ണമായ പട്ടിക ചുവടെ.
- പൊതുജനങ്ങളെ ഇളക്കിവിടുകയോ പരിഭ്രാന്തരാക്കുകയോ ദേശീയ സുരക്ഷയെയും ക്രമസമാധാനത്തെയും ദോഷകരമായി ബാധിക്കുകയോ ചെയ്യുന്ന വിവരങ്ങള്‍- ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും.
- ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമായ വ്യാജ വാര്‍ത്തകള്‍, കിംവദന്തികള്‍, തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കില്‍ കൃത്യമല്ലാത്ത വിവരങ്ങള്‍-ഒരു വര്‍ഷം തടവും 100,000 ദിര്‍ഹം പിഴയും.
- പകര്‍ച്ചവ്യാധികള്‍, അടിയന്തര സാഹചര്യങ്ങള്‍ അല്ലെങ്കില്‍ പ്രതിസന്ധികള്‍ എന്നിവയ്ക്കിടയിലുള്ള വ്യാജ വാര്‍ത്തകള്‍- രണ്ട് വര്‍ഷം തടവും 200,000 ദിര്‍ഹം പിഴയും.
- സമ്മതമില്ലാതെ അന്യരുടെ ഫോട്ടോയോ വീഡിയോയോ പ്രസിദ്ധപ്പെടുത്തല്‍- ആറ് മാസം തടവോ 150,000 ദിര്‍ഹം മുതല്‍ 500,000 വരെ പിഴയോ രണ്ടു ശിക്ഷയും ഒരുമിച്ചോ ലഭിക്കാം.
വരുന്നു ട്രോജെന; തബൂക്കിലെ ഹിമമലകള്‍ക്കു മുകളിലെ മഹാവിസ്മയം
- അപകടത്തിലോ പ്രതിസന്ധിയിലോ പെട്ടവരുടെ ഫോട്ടോകളോ വീഡിയോകളോ (മരിച്ചതാണെങ്കിലും പരിക്കേറ്റതാണെങ്കിലും)- ആറുമാസം തടവോ 150,000 മുതല്‍ 500,000 ദിര്‍ഹം പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷിക്കപ്പെടാം.
- ഒരാള്‍ക്ക് ദോഷംചെയ്യുന്ന അഭിപ്രായങ്ങള്‍, വാര്‍ത്തകള്‍, ഫോട്ടോകള്‍ അല്ലെങ്കില്‍ വിവരങ്ങള്‍. (വാര്‍ത്ത ശരിയാണെങ്കില്‍പ്പോലും)- ആറ് മാസം തടവും കൂടാതെ/അല്ലെങ്കില്‍ 150,000 ദിര്‍ഹം 500,000 പിഴയും.
- തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്യമല്ലാത്തതോ ആയ പരസ്യങ്ങള്‍- ജയില്‍ ശിക്ഷ കൂടാതെ/അല്ലെങ്കില്‍ 20,000 ദിര്‍ഹം മുതല്‍ 500,000 വരെ പിഴ.
- എതെങ്കിലും വിദേശ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിവരങ്ങളോ ഡാറ്റയോ- ആറ് മാസം തടവും കൂടാതെ/അല്ലെങ്കില്‍ 100,000 ദിര്‍ഹം മുതല്‍ 500,000 വരെ പിഴയും.
- അശ്ലീലസാഹിത്യം അല്ലെങ്കില്‍ അപമര്യാദയായ ഉള്ളടക്കം- ജയില്‍ ശിക്ഷ കൂടാതെ/അല്ലെങ്കില്‍ 250,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴ.
- മതനിന്ദയും മതങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ ഉള്ളടക്കം- ജയില്‍ ശിക്ഷ കൂടാതെ/അല്ലെങ്കില്‍ 250,000 ദിര്‍ഹം മുതല്‍ 1 മില്യണ്‍ ദിര്‍ഹം വരെ പിഴ.
- നിയമവിധേയമല്ലാതെ സംഭാവനകള്‍ ശേഖരിക്കുന്നതിനുള്ള ഉള്ളടക്കം- ജയില്‍ ശിക്ഷ കൂടാതെ/അല്ലെങ്കില്‍ 200,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴ.
- ലൈസന്‍സില്ലാത്ത മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം- ജയില്‍ ശിക്ഷയോ പിഴയോ രണ്ടും ഒരുമിച്ചോ.
- ഏതെങ്കിലും മതങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍- ഏഴ് വര്‍ഷം വരെ തടവും 250,000 ദിര്‍ഹം മുതല്‍ ഒരു ദശലക്ഷം ദിര്‍ഹം വരെ പിഴയും.
- മനുഷ്യക്കടത്ത്, അശ്ലീലം, വേശ്യാവൃത്തി, പൊതു ധാര്‍മികതയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ എന്നിവ പോലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഹാനികരമായ ഏതെങ്കിലും ഉള്ളടക്കം- ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 250,000 ദിര്‍ഹം മുതല്‍ 1 ദശലക്ഷം ദിര്‍ഹം വരെ പിഴയും.
ഭരണകൂടം, സര്‍ക്കാര്‍ വകുപ്പുകള്‍, ചിഹ്നങ്ങള്‍, യുഎഇയുടെയും മറ്റേതെങ്കിലും രാജ്യങ്ങളുടെയും രാഷ്ട്രീയ വ്യവസ്ഥകള്‍ എന്നിവയ്ക്കെതിരെയുള്ള ഉള്ളടക്കം പോസ്റ്റുചെയ്യുന്നതും വളരെ ഗുരുതര കുറ്റമായി കണക്കാക്കപ്പെടുന്നു. യുഎഇയുടെ സംസ്കാരത്തിനും പൈതൃകത്തിനും എതിരായ പോസ്റ്റുകളും കിംവദന്തികളും തെറ്റായ വാര്‍ത്തകളും പാടില്ല തുടങ്ങിയ സൈബര്‍ ചട്ടങ്ങളും നിയന്ത്രണങ്ങളും വേറെയുമുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- ഇന്ത്യറവന്യൂ ഉദ്യോഗസ്ഥൻ പ്രതിയായ കേസ്; നവ്യ നായരെ ഇ ഡി ചോദ്യം ചെയ്തു, വിശദീകരണവുമായി കുടുംബം
- Adv: വിദഗ്ദർ ശുപാർശ ചെയ്ത ടോപ് റേറ്റഡ് ലാപ്ടോപ്പുകൾ വെറും 28,990 രൂപ മുതൽ!
- കേരളംഓണക്കിറ്റ് ഇനിയും വാങ്ങിയില്ലേ? ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാം, കോട്ടയം ജില്ലയിൽ വിതരണം വൈകുന്നു
- Liveഅങ്കം മുറുകി പുതുപ്പള്ളി; വമ്പൻ പ്രചരണവുമായി ഇരുമുന്നണികളും
- Liveആറുലക്ഷത്തിലധികം ഓണക്കിറ്റുകൾ വിതരണം ചെയ്തെന്ന് മുഖ്യമന്ത്രി
- മലപ്പുറംബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
- ആലപ്പുഴഒരാളെ വെടിവെട്ടുകൊന്നു, പോലീസിൽനിന്ന് രക്ഷപ്പെട്ട് പ്രതി കയറിയത് വലിയകാവിൽ, വെള്ളവും ഭക്ഷണവും കിട്ടാതെ ഒടുക്കം പുറത്തേക്ക്, സാഹസികമായി പിടികൂടി പോലീസ്
- തിരുവനന്തപുരംകാറിടിച്ചു വിദ്യാർത്ഥി മരിച്ചു, കാട്ടാക്കടയിലാണ് സംഭവം
- കൊല്ലംകൊല്ലം ചിതറയിൽ പെട്രോൾ പമ്പിൽ വച്ച് യുവാവിനെ തലയ്ക്കടിച്ച് കൊന്നു
- ആരോഗ്യംആർത്തവ ദിവസങ്ങളിലെ അമിത ക്ഷീണം കുറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
- ആരോഗ്യംബാത്ത് ടവ്വല്‍ കഴുകാതിരുന്നാല്‍ എന്ത് സംഭവിക്കും?
- സിനിമഎന്തൊക്കെ പറഞ്ഞാലും മകളാണ് അമൃതയ്ക്ക് എല്ലാം, നെഗറ്റീവ് പറയുന്നവര്‍ പറഞ്ഞോട്ടെ, ഈ സന്തോഷം അനുഭവിയ്ക്കൂ; ആശംസകളുമായി ആരാധകര്‍
- ജീവിതശൈലിസുഹൃത്തുക്കളോട് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങൾ
- സെലിബ്രിറ്റി ന്യൂസ്അവർ തമ്മിൽ അത്ര രസത്തിലല്ലേ, ഇരുവരും വേർപിരിഞ്ഞോ; ഓണത്തിന് പോലും പിക്സ് ഇട്ടില്ലേയെന്ന് ചോദിക്കുന്നവർക്ക് മറുപടി