പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹൃദയാഘാതം മൂലം വിദ്യാര്‍ത്ഥിനി മരിച്ചു; സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റിൽ പ്രതികരിച്ച് സ്കൂള്‍ അധികൃതർ
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇത്തരത്തിലുള്ള വാർത്ത പ്രചരിക്കുന്നതിന് ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് സ്ക്കൂൾ അധികൃതർ
ഹൈലൈറ്റ്:
- സോഷ്യൽ മീഡിയ വഴി തെറ്റിദ്ധരിക്കുന്ന വാർത്തകളും വിവരങ്ങളും പങ്കുവെക്കരുത്.
- തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നത് സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും
- വാർത്ത തെറ്റാണെന്ന് നിഷേധിച്ച് എമിറേറ്റ്സ് സ്കൂള്‍ എസ്റ്റാബ്ലിഷ്മെന്റ് അധികൃതർ
സോഷ്യൽ മീഡിയയിൽ ആണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പുറത്തുവിട്ടത്. എന്നാൽ മരിച്ച വിദ്യാർഥിനിയുടെ പേര്. യുഎഇയിലുടനീളമുള്ള ഇഎസ്ഇയുടെ അഫിലിയേറ്റഡ് സ്കൂളുകളുടെ രേഖകളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വഷണത്തിൽ ഒരു രേഖകളിലും ഈ കുട്ടിയുടെ പേര് ഇല്ലായിരുന്നു. അങ്ങനെയാണ് വിദ്യാര്‍ത്ഥിനി രാജ്യത്ത് മരിച്ചതായി എന്ന് പുറത്തുവന്ന വാർത്ത തെറ്റാണെന്ന് മനസ്സിലാക്കുന്നത്. യാതൊരു വസ്തുതാപരമായ അടിസ്ഥാനവുമില്ലാത്ത വാർത്തയാണ് പ്രചരിച്ചതെന്ന് കണ്ടെത്തി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇത്തരത്തിലുള്ള വാർത്ത പ്രചരിക്കുന്നതിന് ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് സ്ക്കൂൾ അധികൃതർ അറിയിച്ചു.
ഓണാഘോഷത്തിനിടെ കത്തിക്കുത്ത്; തൃശ്ശൂരിൽ രണ്ട് പേർ കൊല്ലപ്പെട്ടു
സോഷ്യൽ മീഡിയ വഴി തെറ്റിദ്ധരിക്കുന്ന വാർത്തകളും വിവരങ്ങളും പങ്കുവെക്കരുത്. അത് സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും. ഇതെല്ലാം രാജ്യത്തെ നിയമ ലംഘനത്തിന്റെ പരിതിയിൽ വരും. രാജ്യത്തിന്റെ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ ആശ്രയിക്കാവൂ. ലഭിച്ച വിവരങ്ങൾ സത്യമാണോയെന്ന് പരിശോധിക്കണം. ഇതിന് ശേഷം മാത്രമേ മറ്റൊരാൾക്ക് ഷെയർ ചെയ്യാൻ പാടുള്ളു.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക