തലച്ചോറിൻ്റെ പ്രവർത്തനത്തിന് വൈറ്റമിൻ സി ഏറെ പ്രധാനം, കാരണം അറിയാമോ
Authored by റ്റീന മാത്യു | Samayam Malayalam | Updated: 31 Aug 2023, 2:40 pm
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വൈറ്റമിൻ സി വളരെ പ്രധാനമാണെന്ന് എല്ലാവർക്കുമറിയാം. അതുപോലെ മസ്തിഷ്ക വളർച്ചയിലും വൈറ്റമിൻ സി വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.
വൈറ്റമിൻ സി എങ്ങനെ പ്രവർത്തിക്കുന്നു?
വിറ്റാമിൻ സി അല്ലെങ്കിൽ അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ്. ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കും ഇത് അത്യന്താപേക്ഷിതമാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകൾ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ രൂപീകരണം തടയുകയും ചെയ്യുന്നു. മാത്രമല്ല, ഫ്രീ റാഡിക്കലുകളുടെ രൂപീകരണം തടയുന്നതിലൂടെ ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകൾ തടയുന്നു. ഇത് ശരീരത്തെ മുഴുവൻ ആരോഗ്യത്തോടെ നിലനിർത്തും. ചർമ്മത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിച്ച് ചർമ്മത്തിനും രക്തക്കുഴലുകൾക്കും ആവശ്യമായ പ്രോട്ടീൻ വിതരണം ചെയ്തു കൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്. ഇത് ചർമ്മത്തെ ചുളിവുകൾ, പിഗ്മെന്റേഷൻ മുതലായവ ഇല്ലാതെ ചെറുപ്പമായി നിലനിർത്തുന്നു.
ശാരീരിക വളര്‍ച്ചമാത്രം പോരാ ബുദ്ധിയും വികസിപ്പിക്കാം
ശാരീരിക വളര്‍ച്ചമാത്രം പോരാ ബുദ്ധിയും വികസിപ്പിക്കാം
തലച്ചോറിൻ്റെ പ്രവർത്തനിൽ വൈറ്റമിൻ സിയുടെ പങ്ക്?
തലച്ചോറിൽ സ്രവിക്കുന്ന ചില ഹോർമോണുകളെ ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്ന് വിളിക്കുന്നു. ഈ ഹോർമോണുകളുടെ സ്രവത്തിൽ വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. പോസിറ്റീവ് ചിന്തകൾ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളുടെ ഉത്പാദനത്തെ ഇത് പ്രത്യേകമായി ഉത്തേജിപ്പിക്കുകയും നെഗറ്റീവ് ചിന്തകൾ ഉൽപ്പാദിപ്പിക്കുന്ന ചില ഹോർമോണുകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
തലച്ചോറിന് ലഭിക്കുന്ന ഗുണങ്ങൾ?
വൈറ്റമിൻ സി കഴിക്കുന്നതും സപ്ലിമെന്റുകൾ കഴിക്കുന്നതും തലച്ചോറിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. വൈറ്റമിൻ സിയിലെ ആന്റി ഓക്‌സിഡന്റുകൾ തലച്ചോറിലെ കോശങ്ങളുടെ നാശത്തെ തടയുന്നു. പ്രത്യേകിച്ച് ഫ്രീ റാഡിക്കലുകളോട് പോരാടുന്നു. പഠിക്കുന്ന കുട്ടികളിൽ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ ആവശ്യമായ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. തലച്ചോറിലേക്ക് ശരിയായി സിഗ്നലുകൾ അയയ്ക്കാൻ ചില വൈദ്യുത സിഗ്നലുകൾ അതിന്റെ നാഡീകോശങ്ങളിലേക്ക് അയയ്ക്കുന്നു. വിറ്റാമിൻ സി ഇവയുടെ സ്ഥിരത നിലനിർത്താൻ നല്ലതാണ്. വിറ്റാമിൻ സിയിലെ ചില അമിനോ ആസിഡുകൾ തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഇന്ധനം നൽകുന്നു. മറ്റെന്തിനേക്കാളും ഇത് തലച്ചോറിലെ രക്തയോട്ടം സുസ്ഥിരമായി നിലനിർത്താനും മികച്ചതാണ്.
വൈറ്റമിൻ സി ലഭിക്കാൻ എന്ത് ചെയ്യണം?
ഭക്ഷണത്തിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുക. കൂടുതൽ വേവിക്കാത്ത പച്ച പച്ചക്കറികൾ, പഴങ്ങൾ, മുളപ്പിച്ച പയർവർഗ്ഗങ്ങൾ എന്നിവ ചേർക്കുക. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
വൈറ്റമിൻ സി സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാവുന്നതാണ്. സമീകൃതാഹാരം കഴിക്കാൻ ശ്രമിക്കുക. പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിലെ വൈറ്റമിൻ സിയുടെ സാന്നിധ്യം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ശരീരത്തിലെ വൈറ്റമിൻ സിയുടെ 10 മുതൽ 15 ശതമാനം തലച്ചോറിന് വളരെയധികം ആവശ്യമാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക