എന്താണ് ഗ്രീന്‍ ടീ?
നല്ലപോലെ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്ന ഒരു ചെടിയാണ് തേയില. എന്നാല്‍ നമ്മള്‍ക്ക് ഇന്ന് ലഭിക്കുന്ന ചായയില്‍ ഈ ഗുണങ്ങള്‍ അധികം ലഭിക്കുന്നില്ല. പക്ഷേ, ഗ്രീന്‍ ടീയില്‍ ഈ ഗുണങ്ങള്‍ എല്ലാം ഉണ്ട്. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അമിതമായി പ്രോസസ്സിംഗ് നടക്കുന്നില്ല എന്നത് തന്നെയാണ്. തേയിലയില്‍ നിന്നും ഇലകള്‍ നുള്ളി എടുത്ത്, അതിനെ ആവി കയറ്റി ഉണക്കി ഈര്‍പ്പം ഒന്ന് വറ്റിച്ച ശേഷം ചെറിയ തരികളോടെ നുറുക്കി എടുക്കുന്നതാണ് ഗ്രീന്‍ ടീ. എന്നാല്‍, സാധാ ടീ നല്ലപോലെ ഓക്സിഡേഷന് പ്രോസസ്സ് കഴിഞ്ഞാണ് നമ്മളിലേയ്ക്ക് എത്തുന്നത് അതിനാലാണ് അതിന് കറുപ്പ് നിറം ലഭിക്കുന്നതും.
ശരീരഭാരം കുറയ്ക്കാന്‍ ചില ടിപ്സ്
ശരീര ഭാരം കുറക്കാൻ ഉപയോഗിക്കാം ഈ ടിപ്സ്
ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍
രുചിയിലും നമ്മളുടെ ചായകളില്‍ നിന്നും വ്യത്യാസതമാണ് ഗ്രീന്‍ ടീ. അതുപോലെ ഗുണത്തിലും മുന്‍പന്തിയില്‍ തന്നെയാണ് ഇത്. കെമിക്കല്‍സ് ഒന്നും തന്നെ ചേര്‍ക്കാതെ നല്ല തനത് തേയില രുചിയില്‍ എത്തുന്ന ഗ്രീന്‍ ടീ ആരോഗ്യത്തിന് ഗുണം നല്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അതുപോലെ, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്. ഇത് മാത്രമല്ല, ഇതില്‍ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താനും നമ്മളുടെ സ്ട്രെസ്സ് കുറയ്ക്കാനും ഗ്രീന്‍ ടീ നല്ലതാണ്. നിങ്ങള്‍ക്ക് അമിതമായി സ്ട്രെ്സ്സ് അനുഭവപ്പെടുന്ന സമയത്ത് ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും അതുപോലെ, പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ഓര്‍മ്മക്കുറവ് പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഗ്രീന്‍ ടീ ഉപയോഗം നിങ്ങളെ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കുട്ടികള്‍ക്ക് ഗ്രീന്‍ ടീ നല്കിയാല് ത് കാര്യങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കി എടുക്കാനും പഠനത്തില്‍ ഓര്‍മ്മശക്തി നിലനില്ക്കാനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍
രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിച്ചാല്‍ അത് ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ ദഹിപ്പിച്ച് ശരീരഭാരവും വയറും കുറയ്ക്കാന്‍ സഹായിക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നുണ്ട്. ഇത് ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും പഞ്ചസ്സാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. അതിനാല്‍ തന്നെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നതിന്റെ കൂടെ തന്നെ ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താനും ഇത് നങ്ങളെ സഹായിക്കുന്നതാണ്.
ശരീരഭാരം കുറയക്കാന്‍ ഗ്രീന്‍ ടീ തയ്യാറാക്കുമ്പോള്‍ രാവിലെ തന്നെ കുടിക്കാന്‍ ശ്രദ്ധികുക. അതുപോലെ, ഇതില്‍ കറുവാപ്പട്ട എന്നിവ ചേര്‍ക്കുന്നത് കുറച്ചുംകൂടെ നല്ലതാണ്. വേഗത്തില്‍ ഫലം ലഭിക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ്.
ഗ്രീന്‍ ടീ തയ്യാറാക്കേണ്ട വിധം
ഗ്രീന്‍ തയ്യാറാക്കാന്‍ വെള്ളം തിളപ്പിച്ച് തീ അണച്ചതിന് ശേഷം അതിലേയ്ക്ക് ഗ്രീന്‍ ടീ കുറച്ച് വെള്ളത്തില്‍ തിളപ്പിച്ചത് അരിച്ച് ഒഴിച്ച് ചേര്‍ക്കാവുന്നതാണ്. അതുമല്ലെങ്കില്‍ തിളച്ച വെള്ളത്തില്‍ ഗ്രീന്‍ ടീ ചേര്‍ത്ത് അരിച്ച് കുടിക്കാവുന്നതാണ്. ചിലര്‍ ഗ്രീന്‍ ടീ തയ്യാറാക്കി അതില്‍ തേന്‍, അല്ലെങ്കില്‍ പഞ്ചസ്സാര എന്നിവ ചേര്‍ത്ത് കുടിക്കുന്നത് കാണാം. എനനാല്‍, ഇത്തരത്തില്‍ ചെയ്യുന്നത് ഗ്രീന്‍ ടീയുടെ ഗുണം ഇല്ലാതാക്കുന്നതിന് കാരണമാണ്. അതുമാത്രമല്ല, പലരും നല്ല ചൂടുള്ള ഗ്രീന്‍ ടീയിലേയ്ക്ക് തേന്‍ ചേര്‍ക്കുന്നു. തേന്‍ ചൂടായാല്‍ കെമിക്കല്‍ ആയി മാറും ഇത് ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍, ഗ്രീന്‍ ടീ മധുരം ചേര്‍ക്കാതെ കുടിക്കുന്നതാണ് നല്ലത്.
ഗ്രീന്‍ ടീ ദോഷവശങ്ങള്‍
ഗുണം എന്നത് പോലെ തന്നെ ഗ്രീന്‍ ടീ അമിതമായി ഉപയോഗിച്ചാല്‍ അത്നിങ്ങള്‍ക്ക് ദോഷവശങ്ങളും വരുത്താം. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് അനീമിയ. ഗ്രീന്‍ ടീയില്‍ epigallocatechin gallate (EGCG) അടങ്ങിയിരിക്കുന്നു. ഇത് നമ്മളുടെ ശരീരത്തില്‍ നിന്നും അയേണ്‍ സാന്നിധ്യം കുറയ്ക്കാന്‍ കാരണമാണ്. അതുപോലെ തന്നെ അയേണ്‍ ആഗിരണം ചെയ്യപ്പെടുന്നത് തടയുകയും ചെയ്യുന്നു. ഇത് അനീമിയയിലേയ്ക്ക് നിങ്ങളെ സാവധാനത്തില്‍ തള്ളിവിടുന്നതാണ്.
ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി ഇന്ന് പലരും രാവിലെ തന്നെ ഗ്രീന്‍ ടീ കുടിക്കുന്നുണ്ട്. ചിലര്‍ അമിതമായി ഗ്രീന്‍ ടീ കുടിക്കുന്നത് കാണാം. ഇത്തരത്തില്‍ അമിതമായി ഗ്രീന്‍ ടീ കുടിക്കുന്നതെലലാം ദഹന പ്രശ്നങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കാം. വയറ്റില്‍ ഗ്യാസ് നിറയാനും അതുപോലെ, വയറ്റില്‍ നിന്നും പോകാനുള്ള ബുദ്ധിമുട്ട് നേരിടാന്‍ വരെ ഇത് ഒരു കാരണമാകാം.
ഇത് നമ്മളുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അതുപോലെ തന്നെ ഉറക്കക്കുറവ് വരാനും, എല്ലുകളുടെ ആരോഗ്യം നശിക്കാനും പൊട്ടാസ്യം ലെവല്‍ കുറയക്കാനുമെല്ലാം ഇത് കാരണമാകുന്നു. അതിനാല്‍ ഇതിന്റെ ദോഷഫലങ്ങള്‍ അറിയാതെ നിങ്ങള്‍ ഒരിക്കലും അമിതമായി ഗ്രീന്‍ ടീ ഉപയോഗിക്കരുത്. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടാവുന്നതാണ്.