ചർമ്മം തിളങ്ങാൻ ഒരു സിമ്പിൾ കൊറിയൻ മാസ്ക്
Authored by റ്റീന മാത്യു | Samayam Malayalam | Updated: 31 Aug 2023, 4:08 pm
മുട്ടയുടെ വെള്ളയും കാപ്പിപൊടിയുമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. വളരെ സിമ്പിളായി ചെയ്യാൻ കഴിയുന്നതാണ് ഈ ഫേസ് മാസ്ക്.
കാപ്പിപൊടി
ചർമ്മത്തിൽ മികച്ചൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ കാപ്പിപൊടിയ്ക്ക് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു. കാപ്പിപൊടി ചർമ്മത്തിന് തിളക്കവും ചെറുപ്പവും നൽകാൻ സഹായിക്കുന്നതാണ്. മിക്ക സൌന്ദര്യ വർധക ഉത്പ്പന്നങ്ങളിലും കാപ്പിപൊടി ഒരു പ്രധാന ഘടകമായി കാണപ്പെടാറുണ്ട്. മൃതകോശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നതാണ് കാപ്പിപൊടി ഫേസ് മാസ്ക്.
മുഖക്കുരു തടയണമെങ്കിൽ വേണം ഈ കാര്യങ്ങളിൽ ശ്രദ്ധ
മുഖക്കുരു തടയണമെങ്കിൽ വേണം ഈ കാര്യങ്ങളിൽ ശ്രദ്ധ
തക്കാളി നീര്
ചർമ്മം പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമാണ് തക്കാളി നീര്. സൺ ടാൻ പോലുള്ള പ്രശ്നങ്ങളെ വളരെ വേഗത്തിൽ അകറ്റാൻ എപ്പോഴും തക്കാളി നീര് നല്ലതാണ്. ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാൻ ഏറെ നല്ലതാണ് തക്കാളി നീര്. ബാക്ടീരിയ പോലെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു. തക്കാളിയിൽ വൈറ്റമിൻ എ, സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ പിഎച്ച് നില നിലനിർത്താൻ കഴിവുള്ളതും ആഴത്തിലുള്ള ശുദ്ധീകരണ സ്വഭാവമുള്ള അസിഡിറ്റി ഗുണങ്ങളും തക്കാളിയിലുണ്ട്. മുഖക്കുരുവും ബ്രേക്ക് ഔട്ടുകളും വേഗത്തിൽ കളയാൻ ഇതൊരു മികച്ച പരിഹാര മാർഗമാണ്.
മുട്ടയുടെ വെള്ള
ചർമ്മത്തിന് നല്ല മുറുക്കവും തിളക്കവും കിട്ടാൻ ഏറെ നല്ലതാണ് മുട്ടയുടെ വെള്ള. ചർമ്മത്തിലെ ചുളിവുകൾ പരിഹരിക്കുന്നതിനും ചർമ്മം തൂങ്ങുന്നതിനും മുട്ടയുടെ വെള്ള ഒരു പരിഹാര മാർഗമാണ്. ഇത് ചർമ്മ സുഷിരങ്ങളിലേക്ക് ആഴത്തിൽ തുളച്ചു കയറുകയും ചർമ്മ സുഷിരങ്ങൾക്കുള്ളിലെ അഴുക്ക് വൃത്തിയാക്കുകയും ചെയ്യുന്നു. മുടിയ്ക്കും ചർമ്മത്തിനും ഒരുപോലെ നല്ലതാണ് മുട്ടയുടെ വെള്ള.
മാസ്ക് തയാറാക്കാൻ
ഒരു മുട്ടയുടെ വെള്ള എടുത്ത് നന്നായി അടിച്ച് മിനുസമാക്കുക. ഇതിലേക്ക് തക്കാളി നീരും കാപ്പിപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.
ഒരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കിയ ശേഷം വേണം ഈ പായ്ക്കിടാൻ.
ഒരു ടവ്വൽ എടുത്ത് ചൂടുവെള്ളത്തിൽ മുക്കി നന്നായി പിഴിഞ്ഞെടുക്കുക. ഇത് മുഖത്ത് അൽപ്പം നേരം അമർത്തി വയ്ക്കുക. അല്ലെങ്കിൽ ആവി പിടിച്ചാലും മതിയാകും. സുഷിരങ്ങൾ തുറക്കാൻ ഇത് ഏറെ സഹായിക്കും. ഇനി മുട്ടയുടെ വെള്ള പേസ്റ്റ് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് 20 മിനിറ്റ് വയ്ക്കുക, എന്നിട്ട് മാസ്ക് പോലെ തൊലി കളയുക. സൌമ്യമായി വേർതിരിച്ച് നിങ്ങളുടെ മുഖം സാധാരണ വെള്ളത്തിൽ കഴുകുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക