Authored by അഞ്ജലി എം സി | Samayam Malayalam | Updated: 31 Aug 2023, 1:49 pm
നല്ല ക്ലിയര്‍ സ്‌കിന്‍ ലഭിക്കാന്‍ ആര്‍ക്കും ചെയ്യാവുന്ന 5 കാര്യങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഇത് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മുഖക്കുരുവും കറുത്ത പാടുകളും അകറ്റാവുന്നതാണ്.
-
വ്യായാമം
കൃത്യമായി വ്യായാമം ചെയ്യുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനങ്ങളും കുറവായിരിക്കും. ഇത് മുഖക്കുരു ഇല്ലാതാക്കുന്നു. അതുപോലെ തന്നെ മുഖത്തേയ്ക്ക് രക്തോട്ടം വര്‍ദ്ധിപ്പിക്കുന്നതിനാല്‍, ഇത് നല്ല തിളക്കം നല്‍കാനും കറുത്ത പാടുകള്‍ അകറ്റാനും സഹായിക്കുന്നു.
-
ഹെല്‍ത്തി ഡയറ്റ്
ഹെല്‍ത്തിയായിട്ടുള്ള ആഹാരങ്ങള്‍ കഴിച്ചാല്‍ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും.അതിന്റെ കൂടെ തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യവും നിലനിര്‍ത്താന്‍ ഇത് സഹായിക്കും. അതിനാല്‍ പച്ചക്കറികളും പ്രോട്ടീന്‍, പഴങ്ങള്‍ എന്നിവ ഡയറ്റില്‍ ചേര്‍ക്കാം.
-
ക്ലീന്‍ ചെയ്യാം
രാവിലേയും അതുപോലെ തന്നെ വൈകീട്ടും മുഖം ഫേയ്‌സ് വാഷ് ഉപയോഗിച്ച് ക്ലീന്‍ ചെയ്യുന്നത് ചര്‍മ്മത്തിലെ അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യുന്നു. ഇത് കുരുക്കള്‍ ഒഴിവാക്കാന്‍ സഹായിക്കും. അഴുക്ക് നീക്കം ചെയ്യാനും സഹായിക്കും.
-
കെമിക്കല്‍ ഫ്രീ
കെമിക്കല്‍ ഫ്രീ അയിട്ടുള്ള സാധനങ്ങള്‍ ചര്‍മ്മത്തില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി കെമിക്കല്‍സ് അടങ്ങിയ സാധനങ്ങള്‍ ഉപയോഗിക്കുന്നത് ചര്‍മ്മം വരണ്ട് പോകാനും കുരുക്കള്‍ പ്രത്യക്ഷപ്പെടാനും കാരണമാണ്. അതിനാല്‍, നാച്വറല്‍ പ്രോഡക്ട്‌സ് ഉപയോഗിക്കുന്നതാണ് നല്ലത്.
-
വെള്ളം
നന്നായി വെള്ളം കുടിക്കുന്നതിനേക്കാള്‍ നല്ലൊരു മരുന്ന് വേറെ ഇല്ല എന്ന് തന്നെ പറയാം. ദിവസേന മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കൃത്യമായി കുടിച്ചാല്‍ അത് ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.