വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് ജോലി നേടി; പ്രതികളെ പൊക്കി ബഹ്റെെൻ വിദ്യാഭ്യാസ മന്ത്രാലയം
പരിശോധന നടത്തിയ ശേഷം മാത്രമേ ജോലിക്കായി തൊഴിലാളികളെ നിയമിക്കാൻ പാടുള്ളു.
ഹൈലൈറ്റ്:
- 12 സർട്ടിഫിക്കറ്റുകളാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്.
- ബഹ്റെെനിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി.
- 10,000 കുട്ടികളാണ് ഈ വർഷം പുതുതായി ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിൽ നിന്ന് പരാതി ലഭിച്ചു. തുടർന്ന് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടിക്കൂടി. ഇന്റർപോളുമായി ബന്ധപ്പെട്ട് യാത്രാവിലക്കേർപ്പെടുത്തുകയും ചെയ്തു. 12 സർട്ടിഫിക്കറ്റുകളാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്യുകയും ഏഴ് ദിവസം റിമാന്റിൽ വെക്കാൻ ഉത്തരവിടുകയും ചെയ്തു. വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് ആളുകൾ ജോലി നേടുന്നത് വിദ്യാഭ്യാസ ഗുണനിലവാരത്തിന് ഇടിവുണ്ടാക്കും എന്ന് പ്രൊസിക്യൂഷൻ നിരീക്ഷിച്ചു. ശക്തമായ പരിശോധന നടത്തിയ ശേഷം മാത്രമേ ജോലിക്കായി തൊഴിലാളികളെ നിയമിക്കാൻ പാടുള്ളു. ഇത്തരക്കാരെ കണ്ടെത്തി നാട് കടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
kannur science park: കണ്ണൂരിൽ വിദ്യാർഥികൾക്ക് ശാസ്ത്രാത്ഭുതങ്ങളെ കണ്ടറിയാം
Also Read: പ്രതിവർഷം 6000 മെട്രിക് ടൺ പഴകിയ ടയറുകൾ റീസൈക്ലിംങ് ചെയ്യും; ആദ്യത്തെ ടയർ പ്ലാന്റ് ഒമാനിലെ സഹമിൽ തുറന്നു
പുതിയ അധ്യയന വർഷം; ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി
ബഹ്റെെൻ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ വ്യക്തമാക്കി. അധ്യയന വർഷം ഒരുക്കുന്നതിന് വേണ്ടി നിരവധി പദ്ധതികൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പുതിയ അധ്യയന വർഷത്തേക്ക് അദ്ദേഹം സ്വാഗതം ചെയ്തു.
സ്കൂളുകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. പുതുതായി 10,000 കുട്ടികൾ ആണ് ഈ വർഷം ജോയിന്റ് ചെയ്തത്. പ്രൈമറി വിദ്യാർഥികൾക്ക് 12.30 വരെയും അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് 1.30 വരെയും സെക്കൻഡറി വിദ്യാർഥികൾക്ക് രണ്ടുമണി വരെയാണ് പഠനം ഉണ്ടായിരിക്കുക. വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച പുതിയ ഷെഡ്യൂൾ തയാറാക്കിയിട്ടുണ്ട്. രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആണ് തയ്യാറാക്കിയിരിക്കുന്നത്.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക