Authored by അഞ്ജലി എം സി | Samayam Malayalam | Updated: 1 Sep 2023, 1:24 pm
നിരവധി പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് വാള്‍നട്ട്. വാള്‍നട്ടിന്റെ ഗുണങ്ങള്‍ നിങ്ങളിലേയ്ക്ക് എത്തണമെങ്കില്‍ അത് കഴിക്കേണ്ട ശരിയായ രീതിയും സമയവുമുണ്ട്. അത് ഏതെന്ന് നോക്കാം. അതുപോലെ അതിന്റെ ഗുണങ്ങളും അറിയാം.
-
ഹൃദയാരോഗ്യം
വാള്‍നട്ടില്‍ alpha- linolenic acid അതുപോലെ ഒമേഗ- 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദയാരോഗ്യം സംരക്ഷിച്ച്‌നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
-
തലച്ചോര്‍
ഇതില്‍ ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്. അതിനാല്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാള്‍നട്ട് കഴിക്കുന്നത് നല്ലതാണ്.
-
ശരീരഭാരം
വാള്‍നട്ടില്‍ കലോറി കുറവാണ്. അതുപോലെ ഇതില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ വേഗത്തില്‍ വയര്‍ നിറഞ്ഞ അനുഭൂതി സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ട്. ഇത് അമിതമായി കഴിക്കുന്നത് തടയാനും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.
-
ആന്റിഓക്‌സിഡന്റ്
വാള്‍നട്ടില്‍ ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് നമ്മളുടെ ശരീരകോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുപോലെ തന്നെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.
-
ശരീരവീക്കം
ശരീരത്തിലെ പല അവയവങ്ങള്‍ക്കുണ്ടാകുന്ന വീക്കവും തകരാറുകളും പരിഹരിക്കാനും വരാതിരിക്കാനും വാള്‍നട്ട് നല്ലതാണ്. ഇത് ഹൃദ്രോഗം, പ്രമേഹം, ചില കാന്‍സറുകള്‍ എന്നിവ വരാതിരിക്കാന്‍ സഹായിക്കുന്നുണ്ട്.
-
എല്ലുകളുടെ ആരോഗ്യം
വാള്‍നട്ടില്‍ കാല്‍സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇവ എല്ലുകളുടെ ആരോഗ്യത്തിന വളരെയധികം വേണ്ടപ്പെട്ടതാണ്. കൂടാതെ, വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ശരീരത്തിന് വേണ്ട കാല്‍സ്യം ആഗിരണം ചെയ്യാനും സഹായിക്കുന്നു.
-
പ്രമേഹം
ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താന്‍ വാള്‍നട്ട് കഴിക്കുന്നത് നല്ലതാണ്. അതിനാല്‍ തന്നെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.
-
ദഹനം
വാള്‍നട്ടില്‍ നല്ലപോലെ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് ദഹനം കൃത്യമായി നടക്കുന്നതിനും ദഹന സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നുണ്ട്.
-
ചര്‍മ്മത്തിന്റെ ആരോഗ്യം
വാള്‍നട്ടില്‍ ഒമേഗ-3 ഫാറ്റി ആസിഡ്, ആന്റിഓക്‌സിഡന്റ്‌സ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍, നല്ല തിളക്കമുള്ളതും നല്ല ആരോഗ്യമുള്ളതുമായ ചര്‍മ്മകാന്തി നേടിയെടുക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നതാണ്.
-
കാന്‍സര്‍
സ്ഥിരമായി വാള്‍നട്ട് കഴിക്കുന്നവരില്‍ ചില കാന്‍സര്‍ വരാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് പറയുന്നത്. പ്രത്യേകിച്ച് സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവ വരാതിരിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.
-
മൂഡ് മെച്ചപ്പെടുത്തും
വാള്‍നട്ടില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ നിങ്ങളുടെ മൂഡ് മെച്ചപ്പെടുത്താനും എല്ലായ്‌പ്പോഴും പോസറ്റീവായിരിക്കാനും ഇത് സഹായിക്കുന്നുണ്ട്.
-
കഴിക്കേണ്ട വിധം
മേല്‍ പറഞ്ഞ ഗുണങ്ങള്‍ നിങ്ങളിലേയ്ക്ക് എത്തണമെങ്കില്‍ ദിവസേന കുതിര്‍ത്ത വാള്‍നട്ട് ഒരു മൂന്നോ നാലോ എണ്ണം രാവിലെ വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. ഇത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.