രണ്ടാം വന്ദേ ഭാരത് കേരളത്തിന് നഷ്ടമാകുമോ? പരിഗണനയിൽ ഈ റൂട്ടുകൾ; പ്രതീക്ഷ മന്ത്രിയുടെ ആ വാക്കിൽ
സംസ്ഥാനത്തെ ഓണം വിപണിയിൽ പതിമൂന്ന് ഇനങ്ങളുടെ കുറവുണ്ടായി. സപ്ലൈകോയ്ക്ക് സബ്സിഡി ഇനത്തിൽ 30 കോടിയുടെ അധികബാധ്യത വന്നിട്ടുണ്ട്. 83 ശതമാനം കാർശ് ഉടമകൾക്ക് റേഷൻ വാങ്ങി. കോട്ടയം ജില്ലയിൽ 37,000 കിറ്റ് നൽകാനുണ്ട്. 51,0754 പേർക്ക് കിറ്റ് നൽകിയെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ കൂട്ടിച്ചേർത്തു.
ജയസൂര്യയ്ക്കെതിരെ ഭക്ഷ്യമന്ത്രി
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം വൈകിയാണ് പുരോഗമിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതോടെയാണ് ജില്ലയിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചത്.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.
‘പശു അമ്മയുടെ സ്ഥാനത്ത്, അതിനാൽ ഗോമാതാവ് എന്നുവിളിക്കുന്നു’; 2,000 രൂപ നോട്ട് പിൻവലിച്ചത് ആവശ്യം കഴിഞ്ഞത് കൊണ്ടാണെന്ന് കൃഷ്ണകുമാർ
തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.
Read Latest Kerala News and Malayalam News