മസ്ക്കറ്റ് > സപ്തംബർ 8 ന് അൽഫലാജ് ഹോട്ടലിലെ ഗ്രാന്റ് ഹാളിൽ നടക്കുന്ന ഓണാഘോഷ പരിപാടിയുടെ മുന്നോടിയായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം വനിതാവേദിയുടെ നേതൃത്വത്തിൽ പായസ മേള സംഘടിപ്പിച്ചു. റൂവിയിലെ കേരള വിഭാഗം ഓഫീസിൽ നടന്ന പരിപാടിയിൽ 33 ഇനം പായസങ്ങളാണ് വനിതാ വേദി പ്രവർത്തകർ മത്സരത്തിനായി ഒരുക്കിയത്.
പാൽ, ശർക്കര എന്നീ രണ്ടിനങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. പാൽ പായസങ്ങളുടെ ഇനത്തിൽ രജിത പ്രസാദ് ഒന്നാം സ്ഥാനവും ശ്രീജ ശ്രീകുമാറും ജനിത ലക്ഷ്മിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ശർക്കര ഇനത്തിൽ ഉഷ മധു ഒന്നാം സ്ഥാനം നേടിയപ്പോൾ രഞ്ജു അനു, രജിത പ്രസാദ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
നൂറ്റമ്പതിലേറെ അംഗങ്ങൾ കാണികളായുണ്ടായിരുന്ന പരിപാടിയിൽ അംഗങ്ങളുടെ ഗാനാലാപനം, വിവിധ കളികൾ, വടംവലി എന്നിവ അവതരിപ്പിച്ചു. മത്സരത്തിൽ പ്രദർശിപ്പിച്ച പായസങ്ങൾ കാണികൾക്ക് രുചിച്ച് നോക്കുവാനുള്ള അവസരവും ഉണ്ടായിരുന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ സപ്തംബർ 8 ന് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..