പപ്പായ
ഒട്ടനവധി പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന് എന്‍സൈം ആര്‍ത്തവം വേഗത്തില്‍ ആക്കാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്. ഇതിനായി നല്ല പച്ചപപ്പായ കഴിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. പഴുത്ത പപ്പായ കഴിക്കുന്നതും ആര്‍ത്തവം വേഗത്തിലാക്കാന്‍ നല്ലതാണ്.അതുപോലെ, പപ്പായയില്‍ വിറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ഈസ്ട്രജന് ലെവല്‍ വര്‍ദ്ധിപ്പിക്കുകയും ആര്‍ത്തവം വേഗത്തില്‍ ആക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ആര്‍ത്തം നേരത്തെ ആകുന്നതിന് നിങ്ങള്‍ക്ക് പപ്പായ വെറുതേ കഴക്കുന്നത് നല്ലതാണ്. വേണമെങ്കില്‍ ജ്യൂസ് അടിച്ച് കഴിക്കാവുന്നതാണ്. അതുപോലെ പച്ച പപ്പായ വേവിച്ച് കറിവെച്ച് കഴിക്കുന്നതും വേഗത്തില്‍ ആര്‍ത്തം ആകുന്നതിന് സഹായിക്കുന്നുണ്ട്.
ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍
ഹീമോഗ്ലോബിൻ കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കണം
പൈനാപ്പിള്‍
പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റമന് സി ഈസ്ട്രജന് ഉല്പാദനത്തെ സ്വാധീനിക്കുകയും ഇത് വേഗത്തില്‍ തന്നെ ആര്‍ത്തവം വരുന്നതിന് സഹായിക്കുകയും ചെയ്യുന്നതായി പറയപ്പെടുന്നു. എന്നാല്‍, ഇതിന് ശാസ്ത്രീയമായ തെളിവുകള്‍ ഇന്നും ലഭ്യമല്ല. ശരീരത്തിലെ രക്തം വര്‍ദ്ധിക്കാന്‍ വിറ്റമിന്‍ സി നല്ലതാണ്. ഇത് ആര്‍ത്തവകാലത്ത് നല്ലപോലെ രക്തം പോകുന്നതിനും ആരോഗ്യം പരിപാലിക്കുന്നതിനും സഹായിക്കുന്നുണ്ട്.
നിങ്ങള്‍ക്ക് ആര്‍ത്തവം മുന്‍കൂട്ടി ആക്കുന്നതിനായി പൈനാപ്പിള്‍ ജ്യൂസ് കഴിക്കുന്നത് പതിവാക്കുന്നത് നല്ലതാണ്. നല്ല പഴുത്ത പൈനാപ്പിള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അതുപോലെ ഇത് വെറുതേ നുറുക്കി കഴിക്കുന്നതും നല്ലതാണ്. നിങ്ങള്‍ക്ക് പൈനാപ്പിള്‍ അലര്‍ജി ഉണ്ടെങ്കില്‍ പരമാവധി ഇത് കഴിക്കാതിരിക്കുന്നതാണ് നല്ലത്. അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇതൊരു കാരണമാണ്.
അയേണ്‍ റിച്ച് ഫുഡ്
നല്ലപോലെ ധാരാളം അയേണ്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് ആര്‍ത്തവം വേഗത്തിലാക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ്. ഇതിനായി നിങ്ങള്‍ക്ക് മാതളനാരങ്ങ, ഈന്തപ്പഴം, ചീര, മുരിങ്ങയില എന്നിങ്ങനെ അയേണ്‍ ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ കഴിക്കാവുന്നതാണ്. ഇവ സാലഡില്‍ ചേര്‍ത്ത് കഴിക്കാം. അതുപോലെ, കറിവെച്ച് കഴിക്കുന്നത് അല്ലെങ്കില്‍ ജ്യൂസ് തയ്യാറാക്കി കഴിക്കുന്നതെല്ലാം തന്നെ വേഗത്തില്‍ ആര്‍ത്തവം വരുന്നതിന് സഹായിക്കുന്നു.
വിറ്റമിന്‍ സി
വിറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ അതുപോലെ പച്ചക്കറികള്‍ കഴിക്കുന്നത് വേഗത്തില്‍ തന്നെ ആര്‍ത്തവം വരുന്നതിന് സഹായിക്കുന്നുണ്ട്. ഇതിനായി നിങ്ങള്‍ക്ക് ഓറഞ്ച്, കിവി, നാരങ്ങ എന്നിവ പതിവായി കഴിക്കാവുന്നതാണ്. ഇത് ശരീരത്തില്‍ രക്തം ഉണ്ടാകുന്നതിനും, ആര്‍ത്തവകാലത്തെ ക്ഷീണവും തളര്‍ച്ചയും കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. അതിനാല്‍ ദിവസേന നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ അല്ലെങ്കില്‍ പച്ചക്കറികള്‍ എന്നിവ കഴിക്കാവുന്നതാണ്.
കാപ്പി
കാപ്പി അതുപോലെ ചായ എന്നിവ പതിവായി കുടിക്കുന്നത് ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുകയും ഇത് ആര്‍ത്തവം വേഗത്തില്‍ ആകുന്നതിന് കാരണമാകുന്നതായും പറയപ്പെടുന്നു.അതിനാല്‍ കഫേയ്ന് അടങ്ങിയ കാപ്പി, ചായ, അതുമല്ലെങ്കില്‍ ചോക്ലേറ്റ് എന്നിവ കഴിക്കുന്നത് വേഗത്തില്‍ തന്നെ ആര്‍ത്തവം വരുന്നതിന് സഹായിക്കുന്നുണ്ട്. അതിനാല്‍ ചായ, കാപ്പി, ചോക്ലേറ്റ് വിഭവങ്ങള്‍ അടുപ്പിച്ച് കഴിക്കുന്നത് വേഗത്തില്‍ ആര്‍ത്തവം വരുന്നതിന് സഹായിക്കുന്നുണ്ട്.