ജിദ്ദയിലെ അബുഹുര്‍ കിങ് അബ്ദുള്ള കോംപ്ലക്സ് ആശുപത്രിയില്‍ ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്. എയര്‍ ആംബുലന്‍സില്‍ ദല്‍ഹിയിലെ ബാലാജി ആശുപത്രിയിലെത്തിച്ച് ഒരു മാസത്തോളം ചികില്‍സ തുടരുകയും ചെയ്തു. നാലുദിവസം മുമ്പാണ് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയത്.
Elephant attack in muthanga: കാട്ടാന ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാക്കള്‍
ജിദ്ദ ഷറഫിയ്യയിലെ ഫ്ളോറ, മെന്‍സ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു. ജിദ്ദ നവോദയയുടെ സജീവ പ്രവര്‍ത്തകനും ജീവകാരുണ്യരംഗത്തെ നിറ സാന്നിധ്യവുമായിരുന്നു. മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി സ്വദേശിയാണ്.
പള്ളിപ്പറമ്പന്‍ ഹുസൈന് ആണ് പിതാവ്. മാതാവ് റാബിയ. ഭാര്യ: മുസൈന. മക്കള്‍: ഷിസ ഫാത്തിമ, അഷസ് മുഹമ്മദ്, ഹാസിം മുഹമ്മദ്, ഐസിന് മുഹമ്മദ്. സഹോദരങ്ങള്‍: അബ്ദുന്നാസിര്‍, ബുഷ്റ, നിഷാബി.
യുഎഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 14 ദിവസത്തെ വിസ എങ്ങനെ ലഭിക്കും? വിസ കാലാവധി നീട്ടാനുള്ള മാര്‍ഗങ്ങളും ഫീസ് ഘടനയും അറിയാം
അഷ്റഫ് മാവിലാടത്തിന് തുവല്‍ പ്രവാസി മലയാളി കൂട്ടായ്മ യാത്രയയപ്പ് നല്കി
ജിദ്ദ: 30 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അഷ്റഫ് മാവിലാടത്തിന് ജിദ്ദ തുവല്‍ പ്രവാസി മലയാളി കൂട്ടായ്മ യാത്രയയപ്പ് നല്കി. തുവല്‍ നഹ്ല സൂപ്പര്‍ മാര്‍ക്കറ്റില്‍ കാഷ്യര്‍ ആയി ജോലി ചെയ്യുന്ന അഷ്റഫ് മാവിലാടം കാസര്‍കോട് സ്വദേശിയാണ്.
തുവല്‍ പ്രവാസി മലയാളി കൂട്ടായ്മയുടെ സ്നേഹോപഹാരം ഭാരവാഹികള്‍ അദ്ദേഹത്തിന് കൈമാറി. 12 വര്‍ഷം ജിദ്ദയിലും 18 വര്‍ഷം തുവല്‍ നഹ്ല സൂപ്പര്‍ മാര്‍ക്കറ്റിലും ജോലി ചെയ്തു. ജീവിതത്തിന്റെ പാതി പ്രവാസലോകത്ത് കഴിഞ്ഞ പ്രിയ അഷ്റഫിന് നാലര വര്‍ഷമായി നാട്ടിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. അത് എല്ലാം പരിഹരിച്ച് ബുധനാഴ്ച അദ്ദേഹം നാട്ടിലേക്ക് തിരിച്ചു.
അംബരചുംബികള്‍ മാത്രമല്ല, മാന്ത്രികചെപ്പിലൊളിപ്പിച്ച വിസ്മയങ്ങള്‍ നിരവധി; ദുബായില്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന അഞ്ച് കാര്യങ്ങള്‍
അഷ്റഫ് മാവിലാടം കാസര്‍കോടിന് എല്ലാവിധ ആശംസകളും നേരുന്നതായി തുവല്‍ പ്രവാസി മലയാളി കൂട്ടായ്മ നേതാക്കള്‍ പറഞ്ഞു. ഇനിയുള്ള ജീവിതം കുടുംബത്തോടൊപ്പം നാട്ടില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും അവര്‍ പറഞ്ഞു.