വീട്ടിൽ പാൽ ഉണ്ടെങ്കിൽ ചർമ്മം നല്ല സൂപ്പറായിട്ട് തിളങ്ങും
Authored by റ്റീന മാത്യു | Samayam Malayalam | Updated: 1 Sep 2023, 2:23 pm
ചർമ്മം സംരക്ഷണത്തിൽ പാലിനുള്ള പങ്ക് വളരെ വലുതാണ്. തിളപ്പിക്കാത്ത പാൽ ചർമ്മത്തിൽ ഉപയോഗിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകും.
പച്ച പാലിൻ്റെ ഗുണങ്ങൾ
ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ ഏറെ നല്ലതാണ് പാൽ. നല്ലൊരു ക്ലെൻസറായും ഇത് പ്രവർത്തിക്കാറുണ്ട്. ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കും. മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ തടയാനും അതുപോലെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാനും പാൽ ഏറെ അനുയോജ്യമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിന് നല്ല തിളക്കം നൽകാനും സഹായിക്കും. ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം പാലിൽ അടങ്ങിയിട്ടുണ്ട്.
ഭംഗിയുള്ള ചർമ്മം നേടാൻ ഒരു നാച്വറൽ ബോഡി സ്‌ക്രബ്
ഭംഗിയുള്ള ചർമ്മം നേടാൻ ഒരു നാച്വറൽ ബോഡി സ്‌ക്രബ്
തേൻ
ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകാൻ തേനിന് കഴിയും. തിളക്കം കൂട്ടാനും മോയ്ചറൈസ് ചെയ്യാനും തേൻ ഏറെ നല്ലതാണ്. തേനിൽ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് സ്വാഭാവിത തിളക്കവും ഭംഗിയും നൽകാൻ തേൻ ഏറെ നല്ലതാണ്. തേനിൽ അൽപ്പം പാൽ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് ഇടുക. ചർമ്മത്തിൽ നല്ലൊരു ക്ലെൻസറായി പ്രവർത്തിക്കാൻ ഈ കൂട്ടിന് സാധിക്കും.
മഞ്ഞൾ
മഞ്ഞളിൽ ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി മൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കവും ഭംഗിയും നൽകാൻ സഹായിക്കും. അൽപ്പം മഞ്ഞളിൽ പാൽ ചേർത്ത് പേസ്റ്റ് തയാറാക്കുക. ഇത് മുഖത്തിട്ട ശേഷം അര മണിക്കൂർ കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.
പാലും ചിയ സീഡ്സും
ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് ചിയ സീഡ്സ് നൽകുന്നത്. അമിതവണ്ണം കുറയ്ക്കാൻ ചിയ സീഡ്സ് നല്ലതാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ചർമ്മത്തിനും ഇത് ഏറെ മികച്ചതാണെന്ന് പലർക്കുമറിയില്ല. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും അതുപോലെ നിറ വ്യത്യാസം മാറ്റാനും ചിയ സീഡ്സ് ഏറെ നല്ലതാണ്. പാലും അൽപ്പം ചിയ സീഡ്സും റോസ് വാട്ടറും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഈ മാസ്ക് മുഖത്തിട്ട ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.
മുൾട്ടാണി മിട്ടി
ചർമ്മം സംരക്ഷണത്തിൽ മുൾട്ടാണി മിട്ടിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ചർമ്മത്തിന് തിളക്കവും ഭംഗിയും നൽകാൻ ഇത് ഏറെ സഹായിക്കും. മുഖക്കുരു മാറ്റാനും ചർമ്മത്തിലെ പല പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇത് ഏറെ നല്ലതാണ്. പാലിനൊപ്പം മുൾട്ടാണി മിട്ടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പായ്ക്ക് മുഖത്തിട്ട് അര മണിക്കൂറിന് ശേഷം കഴുകി വ്യത്തിയാക്കാം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക