‘കേന്ദ്രം പൂട്ടിക്കെട്ടാൻ ഒരുങ്ങിയപ്പോൾ ചേർത്തുപിടിച്ച് കേരളം’; വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചെന്ന് മന്ത്രി
ശക്തമായ മഴ സാധ്യത നിലനിൽക്കുന്നതിനാൽ ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ടാണ്. വിവിധ ജില്ലകളിൽ ചൊവ്വാഴ്ചവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങൾ ഇടവിട്ട തോതിൽ മഴ തുടരുകയാണ്. പല ജില്ലകളിലും വെള്ളിയാഴ്ച രാത്രി ശക്തമായ മഴ ലഭിച്ചു. ശക്തമായ മഴ തുടരുകയായിരുന്ന പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞു. ശക്തമായ മഴയെത്തുടർന്ന് മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു.
വരും ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ
03.09.2023 : തിരുവനന്തപുരം.
04.09.2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.
05.09.2023 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള തീരത്ത് ഇന്ന് രാത്രി 08.30 മുതൽ നാളെ രാവിലെ 11.30 വരെ 0.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
‘പുതുപ്പള്ളിയിൽ ബിജെപിക്ക് പിന്തുണയെന്ന വാർത്ത തെറ്റ്’; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യമെന്ന് എൻഎസ്എസ്
മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്
Read Latest Kerala News and Malayalam News