വൈദ്യുതി നിയന്ത്രണം തൽക്കാലമില്ല; ജനം സഹകരിച്ചാൽ ലോഡ് ഷെഡിങും പവർകട്ടും ഏർപ്പെടുത്താതെ മുന്നോട്ട് പോകാനാകും: മന്ത്രി കെ കൃഷ്ണൻകുട്ടി
Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 2 Sep 2023, 5:21 pm
വൈദ്യുതി നിയന്ത്രണം എർപ്പെടുത്തേണ്ട സാഹചര്യമാണ് ഉള്ളതെന്നും രാത്രിസമയത്ത് വൈദ്യുതി ഉപയോഗം കുറക്കണമെന്നും കെ കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. തൽക്കാലത്തേക്ക് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല
ഹൈലൈറ്റ്:
- വൈദ്യുതി നിയന്ത്രണം തൽക്കാലമില്ല
- ലോഡ് ഷെഡിങും പവർകട്ടും ഒഴിവാക്കാൻ ശ്രമം
- ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി
മഴക്കുറവിനൊപ്പം വൈദ്യുതി വിനിയോഗ നിയന്ത്രണം ഉൾപ്പെടയെുള്ള വിഷയങ്ങൾ വിലയിരുത്താൻ വകുപ്പ്. സെപ്തംബര്‍ നാലിന് വീണ്ടും അവലോകന യോഗം ചേരുന്നുണ്ട്. കാലവര്‍ഷം ചതിച്ചിരിക്കുകയാണെന്നും. സമയത്ത് മഴ കിട്ടാത്തനിനാൽ റിസര്‍വോയറുകളുടെ അവസ്ഥ ആശാസ്യമല്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.
PandTColony: പിആൻഡ്ടിക്കാരുടെ കിടപ്പാടം എന്ന സ്വപ്നം യാഥാർഥ്യം
കടുത്ത മഴക്കുറവുമൂലം ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാൽ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറവാണ്. രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം, സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യതയിലും വലിയ തോതിൽ കുറവ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രി കഴിഞ്ഞദിവസവും ആവശ്യപ്പെട്ടിരുന്നു.
ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും; അതിശക്തമായ മഴയെത്തുന്നു; വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്
മഴ കുറഞ്ഞ സാഹചര്യത്തിൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 700 മെഗാവാട്ട് വൈദ്യുതിയാണ് കേരളം അധികം വാങ്ങുന്നത്. തിരിച്ച് കൊടുക്കൽ കരാര്‍ അനുസരിച്ച് 500 മെഗാവാട്ടും 15 ദിവസത്തിന് ശേഷം തുക നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ 200 മെഗാവാട്ടിന് ഹ്രസ്വകാല കരാറുണ്ടാക്കിയുമാണ് വൈദ്യുതി വാങ്ങുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക