കുവൈറ്റിൽ കുടുംബ വിസ നടപടികൾ ആരംഭിക്കുന്നു; ആദ്യഘട്ടത്തിൽ ഈ മേഖലയിലുള്ളവർക്ക്
Edited by കാർത്തിക് കെ കെ | Samayam Malayalam | Updated: 2 Sep 2023, 6:46 pm
കുടുംബ വിസ നടപടികൾ ആരംഭിക്കുന്നെന്ന റിപ്പോർട്ടിനെ പ്രവാസികൾ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. വൈകാതെ തന്നെ മറ്റുമേഖലയിലുള്ളവർക്കും വിസ ലഭിക്കുമെന്നാണ് കരുതുന്നത്
ഹൈലൈറ്റ്:
കുടുംബ വിസ നടപടികൾ പുനരാരംഭിക്കാൻ കുവൈറ്റ്
പ്രതീക്ഷയോടെ പ്രവാസികൾ
ആദ്യഘട്ടം ആരോഗ്യമേഖലയിൽ
15 വയസുവരെയുള്ള ആൺകുട്ടികൾക്കും 18 വയസ് വരെയുള്ള പെൺമക്കൾക്കുമാണ് വിസ അനുവദിക്കുക. കഴിഞ്ഞമാസം തന്നെ ഇതുസംബന്ധിച്ച നടപടികൾ ആരംഭിച്ചിരുന്നു. വിസ അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങൾ സഹൽ ആപ്പ് വഴിയാകും ലഭ്യമാവുക. കുടുംബ വിസ നടപടികൾ പുനഃരാരംഭിക്കുന്നതിന്റെ ആദ്യപടിയായാണ് ഇതിനെ കാണുന്നത്.
PandTColony: പിആൻഡ്ടിക്കാരുടെ കിടപ്പാടം എന്ന സ്വപ്നം യാഥാർഥ്യം
കഴിഞ്ഞവർഷം ജൂണിലായിരുന്നു കുവൈറ്റിൽ കുടുംബ വിസ അനുവദിക്കുന്നത് നിർത്തിവെച്ചത്. ഏറെക്കാലമായി നിർത്തിവെച്ച വിസ നടപടി പുനഃരാരംഭിക്കുന്നത് പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം നോക്കി കാണുന്നത്. സന്ദർശന വിസയും അനുവദിക്കാതെയായതോടെ കുടുംബത്തെ കൂടെ കൊണ്ടുവരാനാകാത്ത സാഹചര്യത്തിലായിരുന്നു പ്രവാസികൾ. നിലവിൽ തൊഴിൽ വിസയും, കൊമേഴ്ഷ്യൽ സന്ദർശന വിസയും മാത്രമേ അനുവദിക്കുന്നുള്ളൂ.
പുതിയ വിസ എന്നുമുതൽ ലഭിക്കുമെന്ന ആകാംക്ഷയിലാണ് ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾ. ആദ്യം കൊവിഡ് വ്യാപനക്കാലത്ത് കുവൈറ്റിൽ കുടുംബ വിസ നൽകുന്നത് നിർത്തിവെച്ചിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഒന്നരവർഷത്തിനുശേഷം വിസ വതരണം പുനഃരാരംഭിച്ചിരുന്നു. എന്നാൽ ജൂണോടെ വീണ്ടും നിർത്തലാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക