എല്ലാം റെഡി; രണ്ടാം വന്ദേ ഭാരത് മംഗളൂരു – എറണാകുളം റൂട്ടിൽ തന്നെ? പരീക്ഷണയോട്ടം ഉടൻ; പിന്നാലെ അന്തിമ റൂട്ടും; സാധ്യതകൾ ഇങ്ങനെ
Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 3 Sep 2023, 8:48 am
ചെന്നൈയിൽനിന്നു മംഗളൂരുവിലെത്തിക്കുന്ന വന്ദേഭാരത് റേക്ക് ഉപയോഗിച്ചു പരീക്ഷണയോട്ടം ഉടൻ നടക്കും. അടുത്ത ആഴ്ചയോടെ തന്നെ റെയിൽവേ അന്തിമ റൂട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും
ഹൈലൈറ്റ്:
- രണ്ടാം വന്ദേ ഭാരത് മംഗളൂരു – എറണാകുളം റൂട്ടിലോ?
- പരീക്ഷണയോട്ടം ഉടൻ നടത്താൻ റെയിൽവേ
- സാധ്യതകൾ അറിയാം
മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് ഓടിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർവീസ് എറണാകുളത്തേക്ക് ചുരുക്കാനുള്ള നീക്കമെന്ന് മലയാള മനോരമയാണ് റിപ്പോർട്ട് ചെയ്തത്. ഓറഞ്ച് നിറത്തിലുള്ള റേക്കാണ് കേരളത്തിലെ രണ്ടാം സർവീസിന് ഉപയോഗിക്കുക. വന്ദേ ഭാരതിനായി പിറ്റ്ലൈൻ സജ്ജമാക്കിയ മംഗളൂരു സ്റ്റേഷനിൽ അറ്റകുറ്റപ്പണിക്കു വേണ്ട വൈദ്യുതീകരണ ജോലികളും പൂർത്തിയായിട്ടുണ്ട്. ഇതോടെ ട്രെയിൻ സർവീസിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.
രണ്ട് ചക്രവാതച്ചുഴി, ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്നത്തെ അലേർട്ട്
KK Shailaja teacher about Puthuppally election: യുഡിഎഫ് തുടർച്ചയായി ഭരിച്ച പുതുപ്പളളിയിൽ മാറ്റമുണ്ടോ?
നാല് റൂട്ടുകളാണ് രണ്ടാം വന്ദേ ഭാരതിനായി പരിഗണിക്കുന്നതെന്നാണ് റെയിൽവേ അധികൃതരിൽനിന്ന് നേരത്തെ ലഭിച്ച റിപ്പോർട്ട്. മംഗളൂരു – തിരുവനന്തപുരം. മംഗളൂരു – എറണാകുളം, മംഗളൂരു കോയമ്പത്തൂർ, ഗോവ – എറണാകുളം എന്നീ റൂട്ടുകളാണ് ഇവ. ഇതിൽ നിലവിൽ മംഗളൂരു – എറണാകുളം സർവീസിനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. ഒരാഴ്ചക്കഉള്ളിൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
രാവിലെ മംഗളൂരുവിൽ നിന്നു പുറപ്പെട്ട് 10ന് മുൻപു എറണാകുളത്ത് എത്തുന്ന സർവീസ് വേണമെന്ന ആവശ്യം ഉയർന്നുവരുന്നുണ്ടെങ്കിലും എറണാകുളത്ത് പ്ലാറ്റ്ഫോം ഒഴിവില്ലാത്തത് ഇതിന് തടസമാകും. 5 പ്ലാറ്റ്ഫോമുകൾ ഉള്ള കോട്ടയത്തേക്ക് നീട്ടിയാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ഇക്കാര്യം ആവശ്യപ്പെട്ട് തോമസ് ചാഴിക്കാടൻ എംപി റെയിൽവേയ്ക്ക് കത്തും നൽകിയിരുന്നു. പക്ഷേ ഇതിൽ അനുകൂലമായ പ്രതികരണം ഇതുവരെ റെയിൽവേയുടെ ഭാഗത്തുനിന്ന് വന്നിട്ടില്ല.
വീണ്ടും ഉണരുമോ? ഇനി കാത്തിരിപ്പ്; ദൗത്യം പൂർത്തിയാക്കി പ്രഗ്യാൻ റോവർ; സ്ലീപ് മോഡിലേക്ക് മാറ്റി
മംഗലാപുരത്തുനിന്നും തിരുവനന്തപുരം വരെ ഒരു റേക്ക് ഉപയോഗിച്ച് വന്ദേഭാരത് സര്‍വീസ് നടത്തുവാന്‍ സാങ്കേതിക തടസം ഉണ്ടെങ്കിൽ എറണാകുളത്ത് യാത്ര അവസാനിപ്പിക്കാതെ കോട്ടയം വരെ സര്‍വീസ് നടത്തണമെന്നാണ് തോമസ് ചാഴിക്കാടൻ ആവശ്യപ്പെട്ടത്. കോട്ടയം സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പര്‍ 3പ്ലാറ്റ്ഫോം നമ്പര്‍ 1A എന്നിവ ഇതിനായി ഉപയോപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക