Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 4 Sep 2023, 12:56 pm
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും, തിരുത്താനും അവസരം സെപ്റ്റംബർ 23 വരെ. സെപ്റ്റംബർ 8ന് കരട് പട്ടികയും ഒക്ടോബർ 16ന് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും
ഹൈലൈറ്റ്:
- വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലേ?
- സെപ്റ്റംബർ 23 വരെ
- ചെയ്യേണ്ടത് ഇത്രമാത്രം
നേരത്തെ ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ മാത്രം അതിനായി പട്ടിക പുതുക്കിയിരുന്നു. 2023 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായ അർഹതപ്പെട്ടവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനുമാണ് പുതുക്കൽ നടത്തുന്നത്. തദ്ദേശ ഉപതെരഞ്ഞടുപ്പിനും 2025ൽ നടക്കാൻ പോകുന്ന പൊതു തെരഞ്ഞൈടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടികയാണ് ഉപയോഗിക്കുക.
ഉമ്മൻചാണ്ടി തുടർച്ചയായി ഭരിച്ചിട്ടും പുതുപ്പളളിയുടെ അവസ്ഥ
വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്താനും sec.kerala.gov.in സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. പേര് ഒഴിവാക്കണമെങ്കിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്‍റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകുകയാണ് വേണ്ടത്. അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവനകേന്ദ്രം എന്നിവ മുഖേന അപേക്ഷ നൽകാൻ കഴിയും.
കെഎസ്ആർടിസി ബസ് ടിക്കറ്റ് ബുക്കിങ്ങും സ്വിഫ്റ്റ് വഴി; നാളെ മുതലുള്ള യാത്രകൾക്ക് ടിക്കറ്റെടുക്കേണ്ടത് ഇങ്ങനെ
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകളും 87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകളും 6 കോർപ്പറേഷനുകളിലെ 414 വാർഡുകളും ഉൾപ്പെടെ 19,489 വാർഡുകളിലെ വോട്ടർ പട്ടികയാണ് ഇത്തവണ പുതുക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതാത് സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർ.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക