കുവൈറ്റ് സിറ്റി> കുവൈറ്റിൽ താമസ രേഖ പുതുക്കുന്നതിനുള്ള ഫീസ് അടുത്ത വർഷം ആദ്യം മുതൽ നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സൂചന നൽകി. നിലവിലെ തുകയുടെ മൂന്നിരട്ടിയാണ് നിർദ്ദിഷ്ട ഫീസ് വർദ്ധനവ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് മന്ത്രാലയം, പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹ്മദ് അൽ സബാഹിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.
നേരത്തെ തന്നെ ഫീസ് വർദ്ധനവ് പരിഗണനയിലുണ്ടായിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു.സർക്കാർ ജീവനക്കാർ, സ്വകാര്യ മേഖലയിലെ 18 ആം നമ്പർ വിസയിലുള്ളവർ, ആർട്ടിക്കിൾ 22 പ്രകാരമുള്ള ഫാമിലി വിസക്കാർ, വീട്ടു ജോലിക്കാർ, കുടുംബ വിസയിലുള്ളവർ, ഡോക്ടർമാർ, അധ്യാപകർ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്കെല്ലാം ഫീസ് വർദ്ധനവ് ബാധകമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നാഷണൽ ഗാർഡ് തൊഴിലാളികൾ, പ്രവാസി സൈനിക ഉദ്യോഗസ്ഥർ, പ്രതിരോധ മന്ത്രാലയത്തിലോ ആഭ്യന്തര മന്ത്രാലയത്തിലോ ജോലി ചെയ്യുന്ന വിദേശികൾ, ജിസിസി പൗരന്മാർ, കുവൈറ്റ് സ്ത്രീകളുടെ വിദേശികളായ കുട്ടികൾ എന്നിവരുൾപ്പെടെ ചില വിഭാഗങ്ങളെ മാത്രമാണ് ഈ വർദ്ധനവിൽ നിന്ന് ഒഴിവാക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..