സലാല> കൈരളി സലാലയുടെ 35-ാം വാർഷകാഘോഷത്തിൻ്റെ ഭാഗമായി കരോക്കെ ഗാനാലാപന മത്സരം നടത്തി.ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ ഡോ. ഷാജി പി ശ്രീധർ ഉദ്ഘാടനം ചെയ്തു. കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, രക്ഷാധികാരി അംബുജാക്ഷൻ, പ്രസിഡൻ്റ് ഗംഗാധരൻ അയ്യപ്പൻ, ട്രഷറർ ലിജോ ലാസർ, ലോക കേരള സഭാംഗം ഹേമ ഗംഗാധരൻ എന്നിവർ സംസാരിച്ചു.
20 വയസ്സിൽ താഴെയുള്ളവരുടെ മത്സരത്തിൽ റെയ്ഹാൻ അൻസാരി ഒന്നാം സ്ഥാനവും ദുർഗ്ഗ ഗോപൻ, അബിയ സണ്ണി എന്നിവർ രണ്ടാം സ്ഥാനവും അയാന അഷ്റഫ്, നദ മനാഫ് എന്നിവർ മൂന്നാം സ്ഥാനവും നേടി.
മുതിർന്നവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ദേവിക ഗോപനാണ്. രണ്ടാം സ്ഥാനം ശ്രീപതി നായക്, സഫിയ മനാഫ് എന്നിവരും മൂന്നാം സ്ഥാനം ഗീതാ കുമാരി, ബിസ്ന സുജിൽ എന്നിവരും പങ്കിട്ടെടുത്തു.ഡോക്ടർ മനോജ് തോമസ്, ബിന്തുകല, ദീപ്തി എസ് ഉണ്ണിത്താൻ എന്നിവരായിരുന്നു വിധികർത്താക്കൾ. ഹരീഷ് മത്സരം എകോപിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..