ദുബായ്> കേരളം ഒഡെപെക് വഴി നിയമിച്ച നിരവധി സെക്യൂരിറ്റി ഗാർഡുകളെ യുഎഇ യിലെ വി വൺ കമ്പനിയിൽ പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. അവരുമായി മന്ത്രി ആശയവിനിമയം നടത്തി. അവരുടെ താമസ – ഭക്ഷണ കാര്യങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ വിലയിരുത്തി. മറ്റ് മേഖലകളിൽ കൂടി കൂടുതൽ മലയാളികൾക്ക് കമ്പനിയിൽ തൊഴിൽ ലഭിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു.
വി വൺ സി. ഒ. ഒ. അയൂബ് അൽ മുല്ല, ഡയറക്ടർ കോർപ്പറേറ്റ് സർവീസസ് ഇബ്രാഹിം അൽ ജനാഹി, ഡയറക്ടർ ഫിനാൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ചേലക്കര രാമകൃഷ്ണൻ,സെക്യൂരിറ്റി വിഭാഗം തലവൻ അഖിലേഷ് നായർ തുടങ്ങിയവർ യോഗങ്ങളിൽ പങ്കെടുത്തു.
തുടർന്ന് മന്ത്രി ട്രാൻസ്വേൾഡ് സന്ദർശിച്ചു. ട്രാൻസ്വേൾഡ് സി ഇ ഒ, ചെയർമാൻ, ഫിനാൻസ് ഡയറക്ടർ തുടങ്ങിയവരുമായി മന്ത്രി ചർച്ച നടത്തി. ഇവിടെ കൂടുതൽ മലയാളികളെ റിക്രൂട്ട് ചെയ്യാൻ കമ്പനി സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു.
പിന്നീട് മന്ത്രി കനേഡിയൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ സന്ദർശിച്ചു. ഇവിടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന നൂറോളം ജീവനക്കാരുമായി മന്ത്രി ആശയവിനിമയം നടത്തി. വിദേശത്തും നാട്ടിലും സാധ്യമായ എല്ലാ സഹായങ്ങളും മന്ത്രി വി ശിവൻകുട്ടി വാഗ്ദാനം ചെയ്തു. ഒഡെപെക് ചെയർമാൻ കെ പി അനിൽകുമാർ, മാനേജിങ് ഡയറക്ടർ അനൂപ് കെ എ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..