C-saritha Pv | Samayam Malayalam | Updated: 5 Sep 2023, 6:24 pm
ജാപ്പനീസുകാരുടെ ഫിറ്റ്സനും ചര്‍മവുമെല്ലാം തന്നെ പൊതുവേ ലോകമെമ്പാടും അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഇതിനാല്‍ തന്നെ വയര്‍ കുറയാനും തടി കുറയ്ക്കാനും ചില പ്രത്യേക ജാപ്പനീസ് തന്ത്രങ്ങളുമുണ്ട്. ഇവയെ കുറിച്ചറിയാം.
-
ലോംഗ് ബ്രീത്ത് എക്സര്‍സൈസ്
ലോംഗ് ബ്രീത്ത് എക്സര്‍സൈസ് ഇതില്‍ പെട്ട ഒന്നാണ്. നിവര്‍ന്ന് നിന്ന് 3 സെക്കന്റ് ഉള്ളിലേയ്ക്ക് ശ്വാസമെടുക്കാം. പിന്നീട് സ്പീഡില്‍ 7 സെക്കന്റ് പുറത്തേയ്ക്ക് ശ്വാസം വിടാം.
-
ശ്വാസം ഉള്ളിലേയ്ക്കെടുക്കുമ്പോള്‍
ഫാറ്റ് അഥവാ കൊഴുപ്പ് കാര്‍ബണ്‍, ഓക്സിജന്‍, ഹൈഡ്രജന്‍ എന്നിവ കൊണ്ടാണ് നിര്‍മിച്ചിരിയ്ക്കുന്നത്. നാം ശ്വാസം ഉള്ളിലേയ്ക്കെടുക്കുമ്പോള്‍ ഓക്സിജന്‍ കൊഴുപ്പ് കോശങ്ങളില്‍ എത്തി അവയെ ചെറുകണികകളാക്കി മാറ്റുന്നു.
-
കൊഴുപ്പ് കുറയുന്നു
ഇത് വെള്ളവും കാര്‍ബണുമായി മാറുന്നു. ശരീരം കൂടുതല്‍ ഓക്സിജന്‍ ഉപയോഗിയ്ക്കുമ്പോള്‍ നമ്മുടെ കൊഴുപ്പ് കുറയുന്നു. ഇത് ദിവസവും ചെയ്യാം.
-
ടവല്‍ വ്യായാമം
വയര്‍ കുറയാന്‍ സഹായിക്കുന്ന ഒന്നാണ് ജാപ്പനീസ് ടവല്‍ വ്യായാമം. ഇതിനായി കട്ടിയുള്ള ഒരു ടവല്‍ ചുരുട്ടുക. നിലത്ത് നിവര്‍ന്ന് കിടന്ന് നടുഭാഗത്തിന് താഴേ ഇത് വയ്ക്കുക. അതായത് നടുഭാഗം ഈ ടവലില്‍ വരണം. കൈകാലുകള്‍ ശരീരത്തില്‍ നിന്നും അകറ്റി നിവര്‍ത്തിപ്പിടിയ്ക്കുക.
-
10 ദിവസം
പാദങ്ങള്‍ ഉള്ളിലേയ്ക്ക് കൊണ്ട് വന്ന് ഇരു പാദങ്ങളും തള്ളവിരല്‍ പരസ്പരം തൊടുംവിധം പിടിയ്ക്കാം. പിന്നീട് സാധാരണ ഗതിയില്‍ റിലാക്സ് ചെയ്ത് 5 മിനിറ്റ് കിടക്കാം. ഇത് ദിവസവും ഒരു തവണ വീതം 10 ദിവസം അടുപ്പിച്ച് ചെയ്യാം.
-
ഡയറ്റും
ഈ വ്യായാമങ്ങള്‍ക്കൊപ്പം ഡയറ്റും പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മാത്രം കഴിയ്ക്കുക. എന്നാലേ ഗുണം ലഭിയ്ക്കൂ.