സലാല> കൈരളി സലാലയുടെ 35-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സെൻ്റർ യൂനിറ്റ് ബാഡ്മെൻ്റൺ (ഡബിൾസ്) ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. സലാല സെൻ്റർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണ്ണമെന്റിൽ 20 ഓളം ടീമുകൾ പങ്കെടുത്തു. ലീഗ് മത്സരത്തിൽ അജിത്തും ഹാഷിമും വിന്നറായി. നോബിളും മുഹമ്മദും റണ്ണേഴ്സ് അപ്പുമായി. ഉദ്ഘാടന ചടങ്ങളിൽ ഹസ്സൻ തബൂക്കും മലബാർ ഗോൾഡ് ആൻഡ് ഡയമൻ്റ് ബ്രാഞ്ച് ഹെഡ് മൂനിറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ഒന്നാം സ്ഥാനം നേടിയവർക്കുള്ള ട്രോഫി ഹസ്സൻ തബൂക്കും സലാല, ബദർ അൽ സമ മാനേജൻ അബ്ദുൽ അസീസും ചേർന്ന് കൈമാറി. റണ്ണേഴ്സനുള്ള ട്രോഫി ടൂർണ്ണമെൻ്റ് കോഡിനേറ്റർ മനോജ് വി ആർ കൈമാറി. യൂനിറ്റ് പ്രസിഡൻ്റ് അബ്ദുള്ള കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, യൂനിറ്റ് സിക്രട്ടരി അസീസ് വയനാട് സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൻ്റെ നന്ദി ആൻ്റണിയും സമാപനത്തിൻ്റെ നന്ദി ഷെമീന അൻസാരിയും നിർവഹിച്ചു.
ജനറൽ സിക്രട്ടരി സിജോയ് പേരാവൂർ, പ്രസിഡൻ്റ് ഗംഗാധരൻ അയ്യപ്പൻ, ട്രഷറർ ലിജോ ലാസർ, സ്വാഗതസംഘം കൺവീനർ അംബുജാക്ഷൻ, സ്വാഗത സംഘം രക്ഷാധികാരി എ കെ പവിത്രൻ, ലോക കേരള സഭാംഗങ്ങളായ പവിത്രൻ കാരായി, ഹേമ ഗംഗാധരൻ, മുൻ പ്രസിഡൻ്റ് കെ എ റഹീം എന്നിവർ സംസാരിച്ചു. ടൂർണ്ണമെൻ്റിന് ഷെഹീർ, അനൂപ് കാവുംക്കുന്നത്ത്, സിയാദ് എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..