ജിദ്ദ > ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷനു(ഐഎസ്ആർഒ)മായി പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പുവെക്കാൻ സൗദി മന്ത്രിസഭാ തീരുമാനിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നിയോം സിറ്റിയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള സുപ്രധാന തീരുമാനമെടുത്തത്.
സമാധാനപരമായ ആവശ്യങ്ങൾക്ക് ബഹിരാകാശ മേഖലയിൽ പരസ്പര സഹകരണത്തിന് ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷനുമായി ചർച്ചകൾ നടത്തി ധാരണാപത്രം ഒപ്പുവെക്കാൻ കമ്മ്യൂണിക്കേഷൻസ് ആന്റ് ഐ ടി മന്ത്രിയും സൗദി സ്പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ അബ്ദുല്ല അൽസവാഹയെ മന്ത്രിസഭ ചുമതലപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..