ജിദ്ദ > സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഫാൻസി നമ്പർ പ്ലേറ്റ് ഓൺലൈൻ ലേലത്തിൽ വിറ്റത് റെക്കോർഡ് തുകക്ക്. നാൽപതു ലക്ഷത്തിലേറെ റിയാലാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിർ വഴി ഫാൻസി നമ്പർ പ്ലേറ്റ് ലേലം നടത്തിയത്. യു.യു 99 എന്ന നമ്പർ പ്ലേറ്റ് ആണ് ലേലത്തിൽ റെക്കോർഡ് തുകക്ക് വിറ്റത്. 74 പേർ ലേലത്തിൽ പങ്കെടുത്തു. ലേലം അവസാനിക്കാൻ മൂന്നു മണിക്കൂർ ശേഷിക്കെ നമ്പർ പ്ലേറ്റിന് ലഭിച്ച ഏറ്റവും ഉയർന്ന ഓഫർ 12 ലക്ഷം റിയാലായിരുന്നു.
എന്നാൽ അവസാന മണിക്കൂറുകളിൽ ലേലത്തിന്റെ അവസാനം 40,10,000 റിയാലിനാണ് നമ്പർ പ്ലേറ്റ് ലേലത്തിൽ പോയത്. സൗദി അറേബ്യയുടെ ചരിത്രത്തിൽ ഒരു ഫാൻസി നമ്പർ പ്ലേറ്റിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..