ദുബൈ> എമിറേറ്റിലെ ജലഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുള്ള ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) പുതിയ പദ്ധതിക്ക് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് ആൽ മക്തൂം അംഗീകാരം നൽകി.
2030 ഓടെ 2.22 കോടി യാത്രക്കാർക്ക് സേവനം ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. നിലവിൽ അബ്രകളിലെ യാത്രക്കാരുടെ എണ്ണം 1.47 കോടിയാണ്. ഏഴു വർഷത്തിനകം ഇത് 51 ശതമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ജലഗതാഗതശൃംഖല 55 കിലോമീറ്ററിൽനിന്ന് 158 കിലോമീറ്ററാറായി വർധിപ്പിക്കും , ഇത് 188 ശതമാനം വർദ്ധനവ് ആണ് .
ദുബൈ ക്രീക്ക്, ദുബൈ വാട്ടർ കനാൽ, അറേബ്യൻ ഗൾഫ് തീരം, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിലെ അബ്ര സ്റ്റേഷനുകളുടെ എണ്ണം 48ൽനിന്ന് 79 ആയി ഉയർത്താനും പദ്ധതി ലക്ഷ്യമിമിടുന്നു. പാസഞ്ചർ ട്രാൻസ്പോർട്ട് ലൈനുകളുടെ എണ്ണം ഏഴിനിന്ന് 35 ആയും വർധിപ്പിക്കും. കൂടാതെ, ബോട്ടുകളുടെ എണ്ണം 32 ശതമാനം വർധിപ്പിച്ച് 196ൽ നിന്ന് 258 ആയി ഉയർത്തും. ആർ.ടി.എ വികസിപ്പിച്ച ലോകത്തെ ആദ്യ ത്രിമാന ഇലക്ട്രിക് അ ബ്രയുടെ പ്രവർത്തനവും ദുബൈ കിരീടാവകാശി വിലയിരുത്തി.മരത്തടിയിൽ നിർമിച്ച പരമ്പരാഗത ബോട്ടുകളാണ് അബ്രകൾ.
അന്തരീക്ഷത്തിൽ കാർബൺ ബഹിർഗമനം ഒട്ടും ഇല്ല എന്നതാണ് ഇലക്ട്രിക് അബ്രകളുടെ പ്രത്യേകത. അറ്റകുറ്റപ്പണികൾ പരമ്പരാഗത അബ്രകളെ അപേക്ഷിച്ച് ഇലക്ട്രിക് അബ്രകൾക്ക് .ഡീസൽ ഉപയോഗിച്ച് ഓടുന്ന അബ്രകളെ അപേക്ഷിച്ച് ശബ്ദമലിനീകരണവും ഇല്ല . രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഘടിപ്പിച്ചാണ് ഇലക്ട്രക് അബ്രകളുടെ സഞ്ചാരം . ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോറുകൾക്ക് ഏഴ് നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാനാവും.
അൽ ഗർഹൂദിലെ ആർ.ടി.എ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന കേന്ദ്രവും ഷെയ്ഖ് ഹംദാൻ സന്ദർശിച്ചു. അഞ്ച് വർക്ഷോപ്പുകൾ, 250 മീറ്റർ കടൽഭിത്തികൾ, 32 മീറ്റർ വരെ നീളമുള്ള ബോട്ടുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഡോക്കുകൾ, 100 ൺ വരെ ഭാരം ഉയർത്താൻ ശേഷിയുള്ള ബോട്ട് ക്രെയ്ൻ, മൂന്ന് നില സംഭരണകേന്ദ്രം, ഭരണനിർവഹണ കെട്ടിടം, ജീവനക്കാരുടെ വിശ്രമകേന്ദ്രം എന്നിവ ഉൾപ്പെടെ 5,000 ചതുരശ്രമീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് മെയിന്റനൻസ് സെന്റർ ഒരേസമയം 16 ബോട്ടുകൾ വരെ ഉൾകൊള്ളാൻ ഇതിന് കഴിയും. ആർ.ടി.എ ആസ്ഥാനത്ത് നടത്തിയ സന്ദർശനത്തിനിടെ ജലഗതാഗത രംഗത്തെ ആദ്യ ഇമാറാത്തി വനിത ക്യാപ്റ്റൻ ഹനാദി അൽ ദൂസരിയെയും ഷെയ്ഖ് ഹംദാൻ കണ്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..