അബുദാബി -> യുഎഇയുടെ ഫെഡറൽ ജിയോഗ്രാഫിക് ഇൻഫർമേഷൻ സെന്റർ, ജിയോസ്പേഷ്യൽ, സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയുടെ സമഗ്രമായ ശേഖരം വാഗ്ദാനം ചെയ്യുന്ന യൂണിയൻ അറ്റ്ലസ് അവതരിപ്പിച്ചു.
യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും അതുപോലെ തന്നെ പ്രധാന മേഖലകളുടെയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ഭാവി ആസൂത്രണത്തിൽ സഹായിക്കുകയും ചെയ്യുക എന്നതാണ് അറ്റ്ലസിന്റെ പ്രധാന ലക്ഷ്യം. വിപുലമായ വികസനം കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ സംരംഭം.
വിവിധ മേഖലകളിലെ യുഎഇയുടെ നേട്ടങ്ങളും, സമ്പന്നമായ ചരിത്ര, സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്ന ഭൂപടങ്ങളും ചിത്രങ്ങളും ഭൂമിശാസ്ത്രപരവും സ്ഥിതിവിവരക്കണക്കുകളും അടങ്ങിയ ഒരു സമാഹാരമാണ് അറ്റ്ലസ് അവതരിപ്പിക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്വ്യവസ്ഥ, സാംസ്കാരിക, ചരിത്ര സംരക്ഷണം, സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുക, പരിസ്ഥിതി സംരക്ഷണം, വിഭവങ്ങൾ വികസിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങി യുഎഇയിലെ വിവിധ മേഖലകൾക്ക് സഹായം നൽകുകയെന്നതാണ് അറ്റ്ലസിന്റെ ലക്ഷ്യം.
2022-ലെ ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങൾക്കായുള്ള പെർഫോമൻസ് കരാറുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു സുപ്രധാന സംരംഭമാണ് യൂണിയൻ അറ്റ്ലസ്. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ അടുത്തിടെയാണ് ഇത് ഒപ്പുവച്ചത്.
13 മേഖലകളിലെ യുഎഇയുടെ നേട്ടങ്ങളെ ഉറപ്പിക്കുന്ന ഇന്ററാക്ടീവ് മാപ്പുകൾ, ഡാറ്റ, മികച്ച പ്രകടന സൂചകങ്ങൾ എന്നിവ നൽകിക്കൊണ്ട് യുഎഇയിൽ നവീകരണവും ശാസ്ത്രീയ ഗവേഷണവും മെച്ചപ്പെടുത്തുന്നതിനാണ് യൂണിയൻ അറ്റ്ലസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..