കുവൈത്ത് സിറ്റി > ഗതാഗത നിയമലംഘനങ്ങൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ വിവിധ നിയമലംഘനങ്ങൾ തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം എല്ലാ ഗവർണറേറ്റുകളിലും ശക്തമായ സുരക്ഷാ കാമ്പയിൻ തുടരുന്നു .ഗാതാഗത നിയമങ്ങൾ ലംഘിച്ചതിന് മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 18846 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ നവാഫ് അൽ ഹയ്യാൻ വ്യക്തമാക്കി .
അമിത വേഗത, സിഗ്നൽ ലംഘനം, റേസിംഗ്,അനധികൃതമായി യാത്രക്കാരെ കയറ്റൽ ,ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ തുടങ്ങിയ ഗതാഗത ലംഘനങ്ങളെ തുടർന്ന് പിടിയിലായവരാണ് നാട് കടത്തലിനു വിധേയരായതെന്ന് അദ്ദേഹം അറിയിച്ചു . 2023-ന്റെ തുടക്കം മുതൽ, എട്ട് മാസത്തിനുള്ളിൽ രേഖപ്പെടുത്തിയ മൊത്തം ട്രാഫിക് ലംഘനങ്ങളുടെ എണ്ണം 2.6 ദശലക്ഷം കവിഞ്ഞു, അതിൽ ഏകദേശം 1.95 ദശലക്ഷം പരോക്ഷ ലംഘനങ്ങളാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു..
ഗതാഗതം നിയന്ത്രിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നവരെ നിയന്ത്രിക്കുന്നതിനുമായി എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ സേനയെ വിന്യസിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കാനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദ്ദേശം നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യവസ്ഥകൾ പാലിക്കാത്തവരിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കണമെന്ന മന്ത്രിതല പ്രമേയം അനുസരിച്ച്, ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ “34,751 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായും അൽ-ഹയ്യാൻ വെളിപ്പെടുത്തി. ഇതിനു പുറമെ ഇതേ കാലയളവിൽ മറ്റ് കാരണങ്ങളാൽ 14,053 പ്രവാസികളുടെ ലൈസൻസുകൾ പിൻ വലിച്ചതായും അദ്ദേഹം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..