ദുബായ്> ഹത്തയിലെ ജലവൈദ്യുതി പദ്ധതി 74 ശതമാനം പൂർത്തിയായി. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയാണ് ഹത്തയിൽ ജലവൈദ്യുതി പദ്ധതി കൊണ്ടുവരുന്നത്. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി സി ഇ സയീദ് മുഹമ്മദ് അൽ തായർ ഹത്തായിലെ പദ്ധതി പ്രദേശം സന്ദർശിച്ച ശേഷമാണ് വൻകിട ജല വൈദ്യത പദ്ധതിക്കായി നിർമിക്കുന്ന ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്റിന്റെ നിർമ്മാണം 74 ശതമാനം നിർമ്മാണം പൂർത്തിയായ വിവരം അറിയിച്ചത്.
മുകളിലെ അണക്കെട്ടിൽ സംഭരിക്കുന്ന വെള്ളം ഭൂഗർഭ ടണലിലൂടെ കറങ്ങുന്ന ടർബൈനിലെത്തിച്ച് വൈദ്യുതോർജമാക്കി മാറ്റി ‘ദേവ ’ പവർ ഗ്രിഡിലേക്ക് അയക്കുന്നതാണ് പ്ലാന്റിന്റെ പ്രവർത്തന രീതി. ഗൾഫ് മേഖലയിലെ തന്നെ ആദ്യ വൻകിട ജലവൈദ്യുത പദ്ധതിയാണ് ദുബൈയിലെ ഹത്തയിലേത്. 2025ൽ നിർമാണം പൂർത്തിയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..