കൊച്ചി> മഹാരാജാസ് കോളേജിലെ പഠനക്കാലത്തെ മമ്മൂട്ടിയുടെ കഥാപ്രസംഗ ചിത്രം പങ്കുവെച്ച് സുഹൃത്ത്. സാംസ്കാരികപ്രവർത്തകനും മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് പ്രസിഡന്റുമായ സിഐസിസി ജയചന്ദ്രനാണ് ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ്
അരനൂറ്റാണ്ട് പഴക്കമുള്ള ഒരു മഹാരാജകീയ മമ്മുട്ടി ചിത്രം. 1973 ൽ മഹാരാജാസ് കോളേജ് ആർട്ട്സ് ക്ലബ് ഉദ്ഘാടനത്തിന് #കോഴി എന്ന കഥാപ്രസംഗം ആദ്യമായി അവതരിപ്പിക്കുകയാണ് ഇവർ. മമ്മൂട്ടി, അബ്ദുൽ കാദർ, ചന്ദ്രമോഹൻ, മുഹമ്മദ് അഷ്റഫ്, ജോസഫ് ചാലി (ഗിറ്റാർ വായിക്കുന്ന ആൾ)
രാജൻ സംഭവത്തിൽ ആർ ഇ സി വിദ്യാർത്ഥി എന്ന ജോസഫ് ചാലി അടിയന്തരാവസ്ഥയ്ക്ക് ശേഷം മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. മമ്മുട്ടിക്ക് തൊട്ടടുത്ത് നിൽക്കുന്ന അബ്ദുൾ കലാം ഇന്ന് നമ്മേ വിട്ടു പിരിഞ്ഞു എന്നത് സങ്കടം. ആദ്യം ഈ ഫോട്ടോ അയച്ചുതന്ന Nazir Mohammed നും ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയ ഈ ഫോട്ടോയിൽ നാലാമനായി നിൽക്കുന്ന Mohamed Ashraf നും നന്ദി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..