മസ്കറ്റ് > നബി ദിനം പ്രമാണിച്ച് സെപ്റ്റംബർ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ – സ്വകാര്യ മേഖലകളിൽ അവധി ബാധകമായിരിക്കും. വരാന്ത്യ ദിനം ഉൾപ്പടെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.
ഖരീഫ് സീസൺ അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോൾ മൂന്ന് ദിവസ അവധി ലഭിക്കുന്നത് ടൂറിസത്തിനും ഗുണകരമാകും. സെപ്റ്റംബർ 21നാണ് ഔദ്യോഗികമായി ഖരീഫ് സീസൺ അവസാനിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..