ജിദ്ദ > മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിക്കുന്ന ഇരുപതാമത് സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ ഫിക്സ്ചർ പ്രകാശനം ചെയ്തു. ജിദ്ദ റമാദ ഹോട്ടലിൽ കലാ കായിക സാംസ്കാരിക മേഖലയിലെ പ്രമുഖരും സിഫ് ഭാരവാഹികളും ക്ലബ്ബ് മെമ്പർമാരും പങ്കെടുത്ത ചടങ്ങിൽ ഫിക്സചർ പ്രകാശനം ചെയ്തു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട് സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷനായി. ജിദ്ദ നാഷണൽ ഹോസ്പിറ്റൽ വൈസ് പ്രസിഡന്റ് അഷ്റഫ് മൊയ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു.
29 ന് ജിദ്ദ വസീരിയ അൽതാ ഊന് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. 11 ആഴ്ചകൾ നീണ്ടു നിൽക്കുന്ന മത്സരങ്ങളിൽ എ -ബി-ഡി എന്നീ മൂന്ന് ഡിവിഷനുകളിലായി 23 ടീമുകൾ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശീയ അന്തർ ദേശീയ കളിക്കാർ വിവിധ ടീമുകൾക്കായി ബൂട്ടണിയും.
അബ്ദുൾറഹിമാൻ(എംഡി – ഷിഫ ജിദ്ദ പോളിക്ലിനിക്ക് ), എംഡി റഹീം പത്തുതറ(എംഡി – പ്രിന്റക്സ്), മുഹമ്മദ് (അൽ ഹർ ബി സ്വീറ്റ്സ്), സിഫ് മുൻ പ്രസിഡന്റ് ഹിഫ്സുറഹ്മാൻ, കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഒഐസിസി ജനറൽ സെക്രട്ടറി സകീർ എടവണ്ണ, ഷിബു തിരുവനന്തപുരം (നവോദയ രക്ഷാധികാരി )സലാഹ് കാരാടൻ, മുഷ്താഖ് മുഹമ്മദലി വി പി, സിഫ് വൈസ് പ്രസിഡന്റ് അയൂബ് മുസ്ലിയാരകത്ത്, മുൻ മലപ്പുറം ജില്ലാ ഫുട്ബാൾ ടീം കോച്ച് സി പി എം ഉമ്മർകോയ ഒതുക്കുങ്ങൽ, സാദിഖ് അലി തുവ്വൂർ (പ്രസിഡണ്ട് ജിദ്ദ മീഡിയ ഫോറം) സിഫ് രക്ഷാധികാരി നാസർ ശാന്തപുരം, സിഫ് സെക്രട്ടറി അബു കട്ടുപ്പാറ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..