കുവൈത്ത് സിറ്റി > പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനാൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. ഗതാഗതക്കുരുക്ക് നേരിടാനുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കി.
അധ്യയന വർഷാരംഭത്തിൽ യൂണിവേഴ്സിറ്റി ,പ്രൈമറി, ഇന്റർമീഡിയറ്റ്, സെക്കൻഡറി സ്കൂൾ എന്നിവടങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ മടങ്ങിവരവ് സുഗമമാക്കാൻ വിവിധ സർക്കാർ ഏജൻസികൾ ഒത്തുചേർന്ന സമഗ്രമായ പദ്ധതികളാണ് ആവിഷ്കരിച്ചത് . ഗതാഗതം നിയന്ത്രിക്കാൻ എല്ലാ റിംഗ് ,മെയിൻ റോഡുകളിലും റെസിഡൻഷ്യൽ ഏരിയകളിലും സ്കൂളുകൾക്കായി നിശ്ചയിച്ചിട്ടുള്ള പാർക്കിംഗ് സ്ഥലങ്ങളിലും ,500ലധികം ട്രാഫിക് റെസ്ക്യൂ പട്രോളിംഗ് സംഘത്തെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ നിയോഗിച്ചിട്ടുണ്ടെന്ന് ജനറൽ ട്രാഫിക്ക് വിഭാഗം പറഞ്ഞു
അതിനിടെ, ഗതാഗത തിരക്ക് കുറയ്ക്കാൻ, സിവിൽ സർവീസ് കമ്മീഷൻ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം അനുവദിച്ചു, അതുവഴി മന്ത്രാലയ ജീവനക്കാർക്ക് രാവിലെ 7 മുതൽ 9 വരെ എപ്പോൾ വേണമെങ്കിലും ഹാജർ രേഖപ്പെടുത്താം. പ്രൈമറി, സെക്കൻഡറി, ഉയർന്ന ക്ലാസുകൾ വ്യത്യസ്ത സമയ ഇടവേളകളിൽ ആരംഭിക്കുന്നതിനാൽ സ്കൂൾ സമയങ്ങളിലും ആവിശ്യമായ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട് .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..