കുവൈത്ത് സിറ്റി > രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ബുക്ടെസ്റ്റിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പ്രവാചകരുടെ ജീവിത ദർശനങ്ങൾ അറിയുക, പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും ചരിത്രവായന വളര്‍ത്തുക എന്നിവയിലാണ് ബുക്ടെസ്റ്റ് പ്രധാനമായും ഊന്നൽ നൽകുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. പുസ്തകത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി അനുസരിച്ച് സെപ്റ്റംബർ 14 മുതല്‍ ഒക്ടോബർ 15 വരെ http: //www. booktest.rsconline.org/ എന്ന വെബിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവർക്ക് ഒക്ടോബർ 20, 21 ന് നടക്കുന്ന ഫൈനല്‍ പരീക്ഷയിൽ പങ്കെടുക്കാം.
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി രചിച്ച് ഐ പി ബി പ്രസിദ്ധീകരിച്ച “മുഹമ്മദ് നബി (സ്വ)’ (മലയാളം), ‘ദി ഗൈഡ് ഈസ് ബോൺ’ (ഇംഗ്ലീഷ്) എന്നീ പുസ്തകങ്ങൾ അടിസ്ഥാനമാക്കിയാണ് ബുക്ടെസ്റ്റ് നടക്കുന്നത്. ജിസിസി രാജ്യങ്ങൾക്ക് പുറമെ യൂറോപ്പ്, ആഫ്രിക്ക, നോർത്ത് അമേരിക്കൻ രാജ്യങ്ങളിലടക്കം പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റല്‍ സംവിധാനം വഴിയും നേരിട്ടും ഒരു ലക്ഷം വായനക്കാരിലേക്ക് ബുക്ടെസ്റ്റ് സന്ദേശം എത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..