കമ്മീസ് മുഷൈത്ത്> അസീർ പ്രവാസി സംഘം അതിൻ്റെ പത്തൊമ്പതാമത് വാർഷികം ആഘോഷിച്ചു. കലാ-കായിക പ്രകടനങ്ങളും, കൊറോണ നാളുകളിൽ അസീറിൽ സുത്യർഹമായ സേവനമനുഷ്ഠിച്ച ആതുരസേവകരെ ആദരിക്കലും നടന്നു.
കലാപരിപാടികളും അത്തപ്പു്ക്കളവും ഓണസദ്യയും ഉണ്ടായി. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ജിദ്ദ നവോദയ ജോ :സെക്രട്ടറി റഫീഖ് പത്തനാപുരം നിർവ്വഹിച്ചു. രക്ഷാധികാരി ബാബു പരപ്പനങ്ങാടി സംസാരിച്ചു.
കൊറോണ വാരിയേഴ്സിന് ആദരം എന്ന പരിപാടിയിൽ വെച്ച് അസീർ മേഖലയിലെ വ്യത്യസ്ത ആശുപത്രികളിൽ ജോലി ചെയ്യുന്ന പതിമൂന്ന് നേഴ്സുമാരെ ആദരിച്ചു.
അനില കെ ജോസ് (സിവിൽ ഹോസ്പിറ്റൽ), മഞ്ചുമോൾ കെ.സി ( സിവിൽ ഹോസ്പിറ്റൽ),കലേഷ് കാർത്തികേയൻ (സൗദി ജർമ്മൻ ), രാജി മേരി സാമുവേൽ (സറ ഹോസ്പിറ്റൽ), ആതിര അനീഷ് (സൗദി ജർമ്മൻ ), ലത രാജൻ (അസീർ ഹോസ്പിറ്റൽ), മീര മേരി തോമസ് (മഗ്രിബി ഹോസ്പിറ്റൽ), അനിഷ സുനിൽ (സൗദി ജർമ്മൻ ), ജിഷ ജോസ് (അസീർ ഹോസ്പിറ്റൽ), ലാൻസി ബിനു (അസീർ ഹോസ്പിറ്റൽ), ബിനു അൻസാർ (അസീർ ഹോസ്പിറ്റൽ),ആഗ്നസ് ജോസഫ് (അസീർ ഹോസ്പിറ്റൽ) അനീഷ ഷിഹാബ് (അസീർ ഹോസ്പിറ്റൽ) എന്നിവർക്കുള്ള “അസീർ ശ്രേഷ്ഠാ പുരസ്കാര ങ്ങൾ ” യഥാക്രമം ബാബു പരപ്പനങ്ങാടി, സുരേഷ് മാവേലിക്കര,താമരാക്ഷൻ, റഷീദ് ചെന്ത്രാപ്പിന്നി, രാജഗോപാൽ ക്ലാപ്പന, മനോജ് കണ്ണൂർ, നിസാർ എറണാകുളം, സലീം കൽപ്പറ്റ, ഷാബ് ജഹാൻ, ഹാരിസ് കരുനാഗപള്ളി,അനുരൂപ് കൊല്ലം, ബഷീർ വണ്ടൂർ, രജ്ഞിത്ത് വർക്കല, എന്നിവർ വിതരണം ചെയ്തു.
സംഘടനാ ആക്റ്റിംഗ് പ്രസിഡന്റ് താമരാക്ഷൻ ക്ലാപ്പന അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര സ്വാഗതവും ജോ. ട്രഷറർ നിസാർ എറണാകുളം നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നടന്ന അത്തപൂക്കളം റഷീദ് ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കി. ഓണ സദ്യയുൾപ്പെടേയുളള കാര്യങ്ങൾക്ക് അസീർ പ്രവാസി സംഘം കമ്മീസ് ഏരിയ കമ്മറ്റി നേതൃത്വപരമായ പങ്ക് വഹിച്ചു. രാജഗോപാൽ ക്ലാപ്പന, ബഷീർ വണ്ടൂർ, രാജേഷ് കറ്റിട്ട, വിശ്വനാഥൻ, സുരേന്ദ്രൻ പിള്ള അശോകൻ പി.വി.,സൈത് വിളയൂർ, ഷിജു, ജംഷി, ശിവരാമൻ,ഉസ്മാൻ പൊന്നാനി എന്നിവർ നേതൃത്വം നൽകി.
കലാപരിപാടികൾക്ക് പൊന്നപ്പൻ കട്ടപ്പനയും കായിക പരിപാടികൾക്ക് സലീം കൽപറ്റ, റസാഖ് ആലുവ, നൗഷാദ് പാടിച്ചാൽ എന്നിവർ നേതൃത്വം നൽകി.
കലാ-കായിക പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഒടുവിലായി വിതരണം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..