അബുദാബി> അബുദാബി ഫോറം ഫോർ പീസ് പത്താം പതിപ്പിന് നവംബർ 14ന് തുടക്കമാകും. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലും യുഎഇ ഫത്വ കൗൺസിൽ ചെയർമാനും അബുദാബി ഫോറം ഫോർ പീസ് തലവനുമായ ശൈഖ് അബ്ദുല്ല ബിൻ ബയ്യയുടെ നേതൃത്വത്തിലും നവംബർ 16 വരെ ‘സുസ്ഥിര സമാധാനത്തിനായി: വെല്ലുവിളികളും അവസരങ്ങളും’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്.
യുഎഇ, അറബ് മേഖല, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള ഔദ്യോഗിക, അക്കാദമിക്, വിശിഷ്ട വ്യക്തികളുടെ വിപുലമായ പങ്കാളിത്തത്തിന് ഈ പരിപാടി സാക്ഷ്യം വഹിക്കും. ഫോറത്തിന്റെ ഈ വർഷത്തെ അജണ്ടയിൽ സുസ്ഥിര സമാധാനം: ആശയങ്ങളും നേട്ടങ്ങളും, സുസ്ഥിര സമാധാനത്തിന്റെ ആശയവും യുഎഇയുടെ അനുഭവവും, സമകാലിക ആഗോള പ്രതിസന്ധികളും സുസ്ഥിര സമാധാനവും, സുസ്ഥിര സമാധാനവും സുസ്ഥിര വികസനവും, മതപരവും സാംസ്കാരികവുമായ നയതന്ത്രവും പ്രതിരോധ നടപടികളും എന്നിങ്ങനെ നിരവധി പ്രധാന ചർച്ചകൾ ഉൾപ്പെടുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..