മസ്കറ്റ്> മാനിലെ കേരളം എന്നറിയപ്പെടുന്ന സലാലയിലെ മനോഹര കാഴ്ച വിരുന്നായ ഖരീഫ് സീസണ് ഇന്ന് ഔദ്യോഗികമായി അവസാനിക്കുന്നു. സഞ്ചാരികള്‍ക്ക് കണ്ണിനും മനസ്സിനും ദൃശ്യ വിരുന്നൊരുക്കിയ ഖരീഫ് സീസണ് കാലയളവ് അവസാനിക്കുബോള്‍ ഇവിടങ്ങളില്‍ എത്തിയ സന്ദര്‍ശകരില്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
മേഖലയിലേക്ക് ടൂറിസ്റ്റുകള്‍ ഇപ്പോഴും എത്തുന്നുണ്ട്.ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 21 വരെയുള്ള മൂന്ന് മാസ കാലയളവാണ് ഔദ്യോഗിക സീസണ് ആയി കണക്ക് കൂട്ടുന്നത്.സീസണ് അവസാനിക്കുമ്പോഴും കാലാവസ്ഥ നല്ല നിലയില്‍ പോകുന്നതുകൊണ്ട് സഞ്ചാരികള്‍ എത്തുന്നു.
ഖരീഫ് സീസണില്‍ ഓഗസ്റ് 15 വരെ എത്തിയ സന്ദര്‍ശകരുടെ എണ്ണം 7.39 ലക്ഷമാണെന്ന് അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ചു 16.8 ശതമാനം വര്‍ധനയാണ് രേഖപ്പെ ടുത്തിയത്.
ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ 3.168 വിമാനങ്ങളാണ് സലാല വിമാന ത്താവളത്തില്‍ എത്തിയത്.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.455 വിമാനങ്ങളാണ് എത്തിയത്.കച്ചവടക്കാര്‍ക്കും പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും പൊതുഗതാഗത സംവിധാനങ്ങള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും കൊയ്ത്തുകാലമാണ് ഖരീഫ് സീസണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സൗദി യു എ ഇ ഖത്തര്‍ ബഹറിന്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ എത്തും. ദോഫാര്‍ ഗവര്‍ണെറ്റില്‍ അടുത്തസീസണ്‍ ‘സര്‍ബ്’ സീസണ് ആണ്. പ്രാദേശിക ഭാഷയില്‍ വസന്ത കാലം എന്നറിയപ്പെടുന്ന ഈ കാലയളവിലും സന്ദര്‍ശകര്‍ വലിയ തോതില്‍ എത്തും. ദോഫാര്‍ വിലായത്തിനെ മുഴുവന്‍ സമയവും ടൂറിസ്റ് കേന്ദ്രമാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..