കുവൈത്ത് സിറ്റി> പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് അതിന്റെ 37- മത് ഔട്ട്ലെറ്റ് മുര്‍ഗാബ് അബ്ദുല്‍ അസീസ് ഹാമദ് അല്‍ സഖര്‍ സ്ട്രീറ്റിലെ അല്‍ തുജ്ജാര്‍ ടവര്‍ കെട്ടിടത്തില്‍ സപ്തംബര്‍ ഇരുപതിന് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തുറന്ന് കൊടുത്തു .വിവിധ കലാപരിപാടികളോട് കൂടി വര്‍ണ്ണാഭമായിരുന്നു ഉദ്ഘാടന ചടങ്ങ് . ഒറ്റ നിലയിലായി വിശാലമായ 21,500ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ഔട്ട്ലെറ്റ് സജ്ജീകരിച്ചിട്ടുള്ളത്. ശൈഖ് ദാവൂദ് സല്മാന് അള് സബാഹ് , ജാസിം മുഹമ്മദ് ഖമിസ് ആള് ശാറാഹ് എന്നിവര്‍ ചേര്‍ന്ന് മിര്‍ഗാബിലെ പുതിയ ഷോറൂം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു.
പ്രസ്തുത ചടങ്ങില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ മാനേജിംഗ് ഡയറക്ടര്‍ അന്‍വര്‍ അമീന് ചെലാട്ട് , റീജണല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരി, സി ഇ ഒ മുഹമ്മദ് സുനീര്‍, ഡി അര് ഒ തഹ്സീര്‍ അലി , സി ഒ ഒ മുഹമ്മദ് അസ്ലം , അമാനുള്ള കൂടാതെ ഗ്രാന്‍ഡ് ഹൈപ്പര്‍ കുവൈത്ത് ഉന്നത മാനേജ്മെന്റ് അംഗങ്ങള്‍ക്ക് പുറമെ മറ്റ് വിശിഷ്ടാതിഥികളും അഭ്യുദയകാംക്ഷികളും ചടങ്ങില്‍ പങ്കെടുത്തു.
ലോകമെങ്ങുനിന്നുമുള്ള പഴവര്‍ഗ്ഗങ്ങള്‍ , പച്ചക്കറികള്‍, ഭക്ഷ്യ- ഭക്ഷ്യേതര വസ്തുക്കള്‍,നിത്യോപയോഗ പദാര്‍ത്ഥങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ പുതിയ ഔട്ട്ലെറ്റില് ലഭ്യമാണ്. പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പുതിയ ഔട്ലെറ്റില് ഒരുക്കിയിട്ടുള്ളതായി മാനേജ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..