ലണ്ടണ്‍> ഓക്ടോബര്‍ 22 ന് സമീക്ഷ യു.കെ യുടെ ആഭിമുഖ്യത്തില്‍ ചെംസ്ഫോര്‍ഡില്‍ സംഘടിപ്പിച്ചിട്ടുള്ള വിപുലമായ ആഘോഷ പരിപാടികളോടെ യു.കെ. മലയളികളുടെ ഈ വര്‍ഷത്തെ ഓണാഘോഷം കൊടിയിറങ്ങും. സെപ്തംബര്‍ 9 ന് നടത്താനിരുന്ന ഓണാഘോഷം ചില സാങ്കേതിക കാരണങ്ങളാല്‍ ഒക്ടോബര്‍ 22 ലേക്ക് മാറ്റുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരികത്തനിമയും, കലാ സൗന്ദര്യവും ഒത്തുചരുന്ന വൈവിധ്യമാര്‍ന്ന പരിപാടികളുടെ സമ്മേളനം കൂടിയായി ‘ഓണഗ്രാമം 23’ മാറ്റുവാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.
സമീക്ഷ യു.കെ യുടെ മേല്‍നോട്ടത്തില്‍ വിപുലമായ സ്വാഗത സംഘവും അനുബന്ധ കമ്മറ്റികളും രൂപീകരിച്ച് ആഘോഷത്തിന്റെ ഒരുക്കങ്ങളാരംഭിച്ചു കഴിഞ്ഞു. യു.കെ. യിലെ പ്രഗത്ഭ ടീമുകള അണിനിരത്തിക്കൊണ്ടുള്ള വടംവലി മത്സരവും, തിരുവാതിര മത്സരവുമുണ്ടാകും.ഇതുമായി ബന്ധപ്പെട്ട ടീം റജിസ്ട്രേഷന് നടപടികള്‍ പുരോഗമിച്ചു വരികയാണ്.
വൈവിദ്ധ്യമാര്‍ന്ന കലാ-സാംസ്കാരിക പരിപാടികള്‍ ആഘോഷവേദിയില്‍ അരങ്ങേറും. രുചിയൂറുന്ന വൈവിദ്ധ്യമാര്‍ന്ന കേരള വിഭങ്ങളോടു കൂടിയ ഫുഡ്കോര്‍ട്ടും ഉണ്ടാകും.ഒക്ടോബര്‍ 22 ന് ചെംസ് ഫോര്‍ഡ് ഓണ ഗ്രാമത്തിലേക്ക് ഏവരേയും ഹൃദയം പൂര്‍വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..