ദമ്മാം > സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനം വിപുലമായ ആഘോഷ പരിപാടികളോടെ കിഴക്കൻ പ്രവിശ്യയിൽ നവോദയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ദമ്മാം, ഖോബാർ, അൽ ഹസ്സ, ജുബൈൽ എന്നിവിടങ്ങളിൽ മേഖല തലത്തിലും റഹീമ ഏരിയയുമുൾപ്പെടെ 5 കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികൾ അരങ്ങേറി.
സൗദി ദേശിയ പതാകയോടൊപ്പം, ഇന്ത്യൻ ദേശീയ പതാകയും, നവോദയ പതാകയുമേന്തി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു. മധുര വിതരണവും, ഘോഷയാത്രയും, കാർ റാലിയും, പ്രാവുകളെ പറത്തിയും പലവർണ്ണ ബലൂണുകൾ ഉയർത്തിവിട്ടും പ്രവാസി സമൂഹം ആഘോഷത്തിൽ പങ്ക് ചേർന്നു.
ദമ്മാം മേഖലയിൽ നവോദയ രക്ഷാധികാരി സൈനുദ്ധീൻ കൊടുങ്ങല്ലൂർ, നന്ദിനി മോഹൻ, മോഹനൻ വെള്ളിനേഴി, നൗഫൽ വെളിയങ്കോട്, നൌഷാദ് അകോലത്ത്, സോഫിയ ഷാജഹാൻ, നരസിംഹൻ എന്നിവർ പങ്കെടുത്തു. കോബാർ മേഖലയിൽ നവോദയ രക്ഷാധികാരി പവനൻ മൂലക്കീൽ ഉദ്ഘാടനം ചെയ്തു.
ജുബൈൽ മേഖലയിൽ നവോദയ കുടുംബവേദി കേന്ദ്ര സെക്രട്ടറി ഉമേഷ് കളരിക്കൽ, ഷാനവാസ്, അജയൻ കണ്ണൂർ, ഷാഹിദ ഷാനവാസ്, രാഗേഷ് ചാണയിൽ, ബൈജു വിവേകാനന്ദൻ, പ്രണീത്, ജയൻ കാലായിൽ, ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. അൽ ഹസ്സ മേഖലയിൽ നവോദയ രക്ഷാധികാരി ഹനീഫ മൂവാറ്റുപുഴ, ജയപ്രകാശ്, ബാബു കെപി എന്നിവർ നേതൃത്വം നൽകി.
റഹീമ ഏരിയയിൽ നടന്ന ആഘോഷ പരിപാടികൾക്ക് ജയൻ മെഴുവേലി, സുജ ജയൻ എന്നിവർ നേതൃത്വം നൽകി. ഓരോ കേന്ദ്രങ്ങളിലും നവോദയ കേന്ദ്ര-ഏരിയാ-യൂണിറ്റ് നേതാക്കളും മറ്റു ജനങ്ങളും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..