ജിദ്ദ> പ്രവാസി കൂട്ടായ്മയായ ജിദ്ദ കേരള പൗരാവലി വർണ്ണാഭമായ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു. സൗദിയുടെയും ഇന്ത്യയുടേയും ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ദേശഭക്തി ഗാനങ്ങളും നാഷണൽ ഡേ ക്വിസും വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.
‘
കളേഴ്സ് ഓഫ് പാട്രിയോടിസം’ എന്ന പേരിൽ സംഘടിപ്പിച്ച ചിത്ര രചനയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള പ്രശംസാ പത്രവും മെഡലുകളും സമ്മാനിച്ചു.
ആഘോഷങ്ങൾ അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അദ്ധ്യക്ഷനായി. പൗരാവലി പ്രതിനിധി സഭ സീനിയർ അംഗം നസീർ വാവകുഞ്ഞു ദേശിയദിന സന്ദേശം നൽകി. ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപ്പുരം, ഒ ഐ സി സി റീജിണൽ പ്രസിഡന്റ് കെ ടി എ മുനീർ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനൽ സെക്രട്ടറി സുൽഫീക്കർ ഒതായി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു
റാഫി ബീമാപള്ളി, ഷമീർ നദ് വി, സുബൈർ വയനാട്, വേണുഗോപാൽ അന്തിക്കാട്, ഉണ്ണി തെക്കേടത്ത് എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..