ദോഹ> ഖത്തറിലെ ദോഹയിൽ നടന്ന പ്രഥമ ഗൾഫ് T20 ചാമ്പ്യൻഷിപ്പ് ഒമാൻ സ്വന്തമാക്കി.. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആണ് ഫൈനൽ മത്സരം അരങ്ങേറിയത് . ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്ക്കൊപ്പം ആതിഥേയരായ ഖത്തറാണ് ഗൾഫ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന പതിപ്പിൽ പങ്കെടുത്തിരുന്ന ടീമുകൾ ,എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടിയ പ്രാഥമിക റൗണ്ടിൽ നിന്നും ,കൂടുതൽ പോയിന്റ് നേടിയ യു എ ഇ യും ഒമാനും ഫൈനലിൽ മാറ്റുരക്കുകയായിരുന്നു .
ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത യുഎഇയെ ഒമാൻ 163 ൽ ഒതുക്കുകയായിരുന്നു . തുടർന്നു ബാറ്റിംഗ് ചെയ്ത ഒമാന്‍ തുടക്കത്തിലേ വിക്കറ്റുകൾ രണ്ടും നഷ്ട്ടമായെങ്കിലും വെടിക്കെട്ടു ബാറ്റിങ്ങിലൂടെ 67 റൺസും രണ്ടു വിക്കറ്റും സ്വന്തമാക്കിയ ക്യാപ്റ്റൻ അക്വിബ് ഇലീയാസിന്റെ ആൾറൗണ്ടിങ് മികവിൽ ഒമാൻ വിജയതീരത്തെത്തി . കൂടാതെ അയാൻ ഖാന്റെ 53 റൺസ് മാറ്റിങ് മികവും ഫൈനലിൽ നിർണായകമായി . ഗ്രൂപ്പ് ഘട്ടത്തിൽ ഒമാൻ യു എ ഇ യോട് തോറ്റെങ്കിലും ഫൈനലിൽ ഒമാൻ വിജയം പിടിച്ചെടുക്കുകയായിരുന്നു ..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..