ദുബായ് > യുഎഇ വിദേശകാര്യ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും കൂടികാഴ്ച നടത്തി. മാനുഷിക പ്രവർത്തനങ്ങൾ, പുനരുപയോഗ ഊർജം, കാലാവസ്ഥാ പ്രവർത്തനം, സുസ്ഥിര വികസനം തുടങ്ങി വിവിധ മേഖലകളിലെ പങ്കാളിത്തത്തെക്കുറിച്ച് ചർച്ച ചെയ്തു.ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച .
2022- 2023 കാലഘട്ടത്തിൽ യു.എൻ രക്ഷാസമിതിയിൽ യു.എ.ഇ.യുടെ അംഗത്വം, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ബഹുമുഖ പ്രവർത്തനങ്ങളിലേക്കുള്ള പ്രധാന സംഭാവനകളും ദ്രുതഗതിയിലുള്ള മാനുഷിക പ്രതികരണം എന്നിവ ഷെയ്ഖ് അബ്ദുല്ലയും യുഎൻ മേധാവിയും അവലോകനം ചെയ്തു.
കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ വിവിധ ആഗോള വെല്ലുവിളികളെ നേരിടാനുള്ള സംരംഭങ്ങളെക്കുറിച്ചും ചർച്ച നടത്തി. നവംബറിൽ COP 28 ആതിഥേയത്വം വഹിക്കാനുള്ള യുഎഇയുടെ തയ്യാറെടുപ്പുകളെക്കുറിച്ച് ഇരുപക്ഷവും കൂടുതൽ ചർച്ച ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..