കുവൈത്ത് സിറ്റി> സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ കുവൈത്തിൽ കർശന പരിശോധന. ഒരാഴ്ചയ്ക്കിടെ 27,457 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സെപ്തംബർ 16 മുതൽ 23 വരെ നടന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായി 215 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രായപൂർത്തിയാക്കാത്ത 13 പേരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വാണ്ടഡ് ലിസ്റ്റിലുള്ള 92 വാഹനങ്ങളാണ് പിടിച്ചെടുത്തത്. 45 വ്യക്തികൾക്കെതിരെ മുൻകരുതൽ തടങ്കൽ നടപടികൾ സ്വീകരിച്ചു. 24,054 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കൂടാതെ 114 വാഹനങ്ങൾ കണ്ടുകെട്ടുകയും 22 മോട്ടോർ സൈക്കിളുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഗാരേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
മൂന്നുപേരെ ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനിലേക്ക് റഫർ ചെയ്തു. താമസ നിയമലംഘകരായി 18 പേരാണ് പിടിയിലായത്. ആവിശ്യമായ രേഖകളില്ലാത്ത ഒമ്പത് പേരെ കണ്ടെത്തി. വിവിധ കേസുകളുമായി ബന്ധമുള്ള 26 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ തുടർ നടിപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റെഫർ ചെയ്തു .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..