കുവൈത്ത് സിറ്റി> കുവൈത്ത് ധനകാര്യ മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ നിന്ന് ഹാക്ക് ചെയ്ത ഡാറ്റ വില്‍പ്പനയ്ക്കാണെന്ന് ധനമന്ത്രാലയത്തെ ലക്ഷ്യമിട്ട ‘ഹാക്കര്‍’ പ്രഖ്യാപിച്ചു, ആവശ്യമായ ”മോചനദ്രവ്യം” തുക 15 ബിറ്റ്കോയിനുകളായി (ഏകദേശം 400,000 യുഎസ് ഡോളര്‍ ) നല്‍കണമെന്ന് മുന്നറിയിപ്പ് . ഏഴ് ദിവസമാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു .
ആവിശ്യം അഗീകരിച്ചില്ലെങ്കില്‍ ആവശ്യപ്പെടുന്നവര്‍ക്ക് ഡാറ്റ നല്‍കുമെന്ന് ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . കഴിഞ്ഞയാഴ്ച ധനമന്ത്രാലയം തങ്ങളുടെ ഒരു സിസ്റ്റത്തെ വൈറസ് വഴി ഹാക്കിംഗ് ശ്രമത്തിന് വിധേയമാക്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട് .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..