കുവൈത്ത് സിറ്റി> ഏഷ്യന്‍ ഗെയിംസില്‍ ഫെന്‍സിങ്ങിലൂടെ കുവൈത്ത് ആദ്യ മെഡല്‍ സ്വന്തമാക്കി. കിഴക്കന്‍ ചൈനീസ് നഗരമായ ഹാങ്ചോയില്‍ നടന്ന മത്സരത്തില്‍, പുരുഷന്മാരുടെ വ്യക്തിഗത ഫെന്‍സിംഗ് മത്സരത്തില്‍ യൂസഫ് അല്‍-ഷംലാന് വെങ്കലം മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായത്.
വ്യക്തിഗത വിഭാഗത്തില്‍ നിസ്സാര വ്യത്യാസത്തിന്, ഈ 24കാരന് ഫൈനലില്‍ ഇടം നഷ്ടപ്പെട്ടത്. സെമിഫൈനലില്‍ ദക്ഷിണ കൊറിയയുടെ ജു ബോങ്ഗിലിനോട് (10-15) പരാജയപ്പെട്ടതോടെയാണ് മെഡല്‍നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയത്. കുവൈത്തിന്റെതന്നെ മുഹമ്മദ് അബ്ദുല്‍ കരീമിനെ ക്വാര്‍ട്ടര്‍ തോല്പിച്ചാണ് (15-11) സെമിയില്‍ പ്രവേശിച്ചത്.
ഷംലാന്റെ വെങ്കലം ഏഷ്യന്‍ ഗെയിംസില്‍ കുവൈത്തിന്റെ മെഡല്‍ അക്കൗണ്ട് തുറന്നതയും ഈ നേട്ടത്തില്‍ സംതൃപ്തി പ്രകടിപ്പിക്കുന്നതായും രാജ്യത്തിന്റെ ഫെന്‍സിങ് ഫെഡറേഷന് സെക്രട്ടറി ഹമദ് അല്‍-അവധി പ്രസ്താവനയില്‍ പറഞ്ഞു.മെഡല്‍നേട്ടം കുവൈത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് സമര്‍പ്പിക്കുന്നു .അവരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഇതുപോലൊരു വിജയം കൈവരിക്കാനാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 1974 മുതല്‍ ഏഷ്യന്‍ ഗെയിംസില്‍ കുവൈത്ത് പങ്കെടുക്കുന്നു ആദ്യമായാണ് ഫെന്‍സിങ്ങില്‍ മെഡല്‍ ലഭിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..