ആംസ്റ്റർഡാം> മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റീമിയസ് അവാർഡ് കരസ്ഥമാക്കി ടൊവിനോ തോമസ്. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നുള്ള സെപ്റ്റിമിയസ് അവാർഡ്സിൽ മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയത്. ജൂഡ് ആന്തണി ജോസഫിന്റെ ‘2018’ എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അർഹനാക്കിയത്.
വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ് കേരളത്തിൻ്റെ മഹത്വമെന്ന് ടൊവിനോ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘‘നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ്. 2018ൽ അപ്രതീക്ഷിതമായി പ്രളയം നമ്മുടെ വാതിലുകളിൽ മുട്ടിയപ്പോൾ കേരളം വീണുതുടങ്ങി. എന്നാൽ പിന്നീട് ലോകം കണ്ടത് കേരളീയർ എന്താണെന്ന്. എന്നെ മികച്ച ഏഷ്യൻ നടനായി തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാർഡിന് നന്ദി. അത് എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും. 2018 എന്ന സിനിമയിലെ എൻ്റെ പ്രകടനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം എന്നതാണ് ഈ അവാർഡിൻ്റെ പ്രത്യേകത. ഈ പുരസ്കാരം കേരളത്തിനാണ്.’’– പുരസ്കാരനേട്ടത്തിൻറെ സന്തോഷം പങ്കുവച്ച് ടൊവിനോ ഫെയ്സ്ബുക്കിൽ കുറിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..