മനാമ > ബഹ്റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മനാമ മേഖല സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. പ്രതിഭ ഹാളിൽ നടന്ന യോഗത്തിൽ മേഖല മെമ്പർഷിപ് സെക്രട്ടറി രാജേഷ് കോട്ടയം സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് ശശി ഉദിനൂർ അധ്യക്ഷനായി. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി യോഗം ഉദ്ഘാടനം ചെയ്തു. എൻ വി ലിവിൻ കുമാർ ചെയർമാനും രജീഷ് കെ കെ ജനറൽ കൺവീനറും പ്രശാന്ത് കെ വി ജോയിന്റ് കൺവീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. അനുബന്ധ പരിപാടികളുടെ കൺവീനർ രാജേഷ് കോട്ടയം ജോയിന്റ് കൺവീനർ ഷീജ വീരമണി.
യോഗത്തെ അഭിസംബോധന ചെയ്ത് രക്ഷാധികാരി സമിതി അംഗങ്ങളായ സഖാക്കൾ ഷെറീഫ് കോഴിക്കോട്, സുബൈർ കണ്ണൂർ, എൻ കെ വീരമണി റാം, മഹേഷ് യോഗിദാസ്, ബിന്ദു റാം, നജീബ്, മേഖലാ സെക്രട്ടറി അനീഷ് എന്നിവർ സംസാരിച്ചു. സമ്മേളന പോസ്റ്റർ പ്രതിഭ മുഖ്യരക്ഷാധികാരി ചുമതലയുള്ള ഷെരീഫ് കോഴിക്കോട് സ്വാഗതസംഘം ചെയർമാൻ ലിവിൻകുമാറിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.
ഒക്ടോബർ 19ന് സാഹിത്യ സെമിനാർ “കടൽ കടക്കുന്ന മലയാള സാഹിത്യം” നടക്കും. മേഖല സമ്മേളനം ഒക്ടോബർ 27ന് കെ സി എ ഹാളിൽ നടക്കും..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..